കോഴിക്കോട്: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന അതിഥി തൊഴിലാളിയുടെ പണം തട്ടിപ്പറിച്ച കേസില്‍ മൂന്ന് പേര് പൊലീസ് പിടിയില്‍(Arrest). തലക്കുളത്തൂര്‍ സ്വദേശി മുഹമ്മദ് ഫസ്സല്‍, പന്നിയങ്കര സ്വദേശി അക്ബര്‍ അലി, അരക്കിണര്‍ സ്വദേശി അബ്ദുള്‍ റഷീദ് എന്നിവരാണ് അറസ്റ്റിലായത്.
ഹോട്ടല്‍ ജോലി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അതിഥി തൊഴിലാളിയായ നസറുദ്ദീന്റെ കൈയില്‍നിന്ന് നാലംഗ സംഘം പണം തട്ടിയത്. പതിനൊന്നായിരം രൂപയായിരുന്നു തട്ടിപ്പറിച്ചത്. ഇതില്‍ ഏഴായിരും രൂപ ഒന്നാം പ്രതി മുഹമ്മദ് ഫസ്സല്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചു. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചാണ് പുറത്തെടുത്തത്.
നേരത്തെ മോഷണം, ലഹരിമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരാണ് പ്രതികള്‍. നാട്ടുകാരുടെ സഹായത്തോടെയാണ് കസബ പൊലീസ് പ്രതികളെ പിടികൂടിയത്. പിടികിട്ടാനുള്ള ഒരാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. കോഴിക്കോട് നഗരപരിധിയില്‍ അടുത്തിടെ പിടിച്ചുപറിയും മോഷണവും വര്‍ധിച്ച സാഹചര്യത്തില്‍ പൊലിസ് പരിശോധന ശക്തമാക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് വീട്ടമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവർന്നു. കാട്ടാക്കട കളിയാക്കോട് സ്വദേശി രതീഷിന്റെ വീട്ടിലാണ് കവർച്ച ഉണ്ടായത്. രാവിലെ 6 മണിയോടെയായിരുന്നു സംഭവം. രതീഷും ഭാര്യയും പള്ളിയിൽ പോയിരുന്ന സമയത്താണ് കവർച്ച നടന്നത്. രതീഷിന്റെ ഭാര്യ മാതാവും കുട്ടികളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഈ സമയത്ത് വീട്ടിൽ എത്തിയ മോഷ്ടാവ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ആഭരണം കവർന്നത്. രതീഷിന്റെ ഭാര്യ മാതാവിനോട് തോക്ക് ചൂണ്ടിയ ശേഷം കമ്മൽ ഊരി നൽകാൻ മോഷ്ടാവ് ആവശ്യപ്പെടുകയായിരുന്നു.
കമ്മൽ അടക്കമുള്ള ആഭരണ വസ്തുകളാണ് നഷ്ടമായത്. സംഭവത്തിന് പിന്നാലെ കുടുംബം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെ കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.