നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് 30,000 രൂപ മോഷ്ടിച്ചു, കള്ളനെ അതിവിദഗ്ധമായി പിടികൂടി പോലീസ്

    കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് 30,000 രൂപ മോഷ്ടിച്ചു, കള്ളനെ അതിവിദഗ്ധമായി പിടികൂടി പോലീസ്

    കണ്ണൂരില്‍ കച്ചവട സ്ഥാപനത്തില്‍ നിന്ന് പണം മോഷ്ടിച്ചു കടന്നുകളഞ്ഞ കള്ളനെ പോലീസ് അതിവിദഗ്ധമായി കുടുക്കി

    • Share this:
    കണ്ണൂര്‍: കണ്ണൂരില്‍ കച്ചവട സ്ഥാപനത്തില്‍ നിന്ന് പണം മോഷ്ടിച്ചു കടന്നുകളഞ്ഞ കള്ളനെ പോലീസ് അതിവിദഗ്ധമായി കുടുക്കി. താഴെ ചൊവ്വയിലെ ഒരു കടയില്‍ നിന്നും 30,000 രൂപ മോഷ്ടിച്ച കൂടാളി സ്വദേശി സി എച്ച് ഇസ്സുദ്ദീന്‍ ( 21 ) ആണ് പിടിയിലായത് .

    കട മുതല്‍ കൂടാളി വരെയുള്ള സിസിടിവികള്‍ പരിശോധിച്ചാണ് പോലീസ് മോഷ്ടാവിനെ വലയിലാക്കിയത്. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദഗ്ധമായി കള്ളനെ കുടുക്കിയത്.

    കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശനിയാഴ്ച താഴെചൊവ്വ യിലെ കട കുത്തി തുറന്ന് പ്രതി മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന മുപ്പതിനായിരം രൂപയുമായി കടന്നു കളഞ്ഞു. പരാതി ലഭിച്ച ഉടനെ പോലീസ് പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതില്‍ നിന്നും ചുവന്ന ടി ഷര്‍ട്ട് ധരിച്ച് ആളാണ് മോഷ്ടാവ് എന്ന് വ്യക്തമായി.

    മറ്റൊരു സിസിടിവി നിന്ന് പ്രതി ഓട്ടോറിക്ഷയില്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുന്ന ബസ്സില്‍ കയറുന്നതായും കണ്ടെത്തി. അങ്ങനെ നടത്തിയ അന്വേഷണത്തില്‍ പ്രതി കൂടാളി ഇറങ്ങിയതായി വ്യക്തമായി. അവിടെ ഒരു സിസിടിവി ബസ്സിറങ്ങി പോകുന്ന പ്രതിയുടെ ദൃശ്യങ്ങള്‍ വളരെ കൃത്യമായി പതിഞ്ഞിട്ടുണ്ടായിരുന്നു.

    നേരെ പ്രതിയുടെ വീട്ടില്‍ എത്തിയ പോലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
    എസ് ഐ ഹാരിസ്, അനീഷ്, എ എസ് ഐ രഞ്ജിത്, സി പി ഓ സുകേഷ്, ഷാജി, സജിത്ത് തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

    നാലുകോടിയോളം രൂപയും 100 പവൻ സ്വർണവും തട്ടിയെടുത്ത് ഫിനാൻസ് സ്ഥാപന ഉടമ നാടുവിട്ടു

    കൊല്ലം: നാലു കോടിയോളം രൂപയും നൂറു പവൻ സ്വർണവും തട്ടിയെടുത്ത് ഫിനാൻസ് സ്ഥാപന ഉടമ നാടുവിട്ടതായി പരാതി. കൊല്ലം ഓയൂരിലെ കാർത്തിക ഫിനാൻസ് എന്ന സ്ഥാപനത്തിന്‍റെ ഉടമ പൊന്നപ്പൻ, ഭാര്യ ശാന്തകുമാരി എന്നിവർ സംസ്ഥാനം വിട്ടതായാണ് സൂചന.

    ഓയൂരിലെ ഫിനാൻസ് സ്ഥാപനത്തിന്‍റെ ഉടമയുടെ കുടുംബത്തിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടും പൊലീസ് ഇരുട്ടിൽ തപ്പുന്നതായാണ് ആക്ഷേപം. സ്വർണ്ണപ്പണയവും നിക്ഷേപം നടത്തിയതുമായ 57 പേരുടെ പരാതികൾ പോലീസിന് ലഭിച്ചു. നാലു കോടിയോളം രൂപയും നൂറ് പവനും നഷ്ടപ്പെട്ടതായാണ് സൂചന. വരും ദിവസങ്ങളിൽ പരാതിക്കാരുടെ എണ്ണം ഉയരുമെന്നു കരുതുന്നു.

    ഓയൂർ ജംഗ്ഷനിലും മരുതമൺപള്ളി ജംഗ്ഷനിലും കാർത്തിക ഫൈനാൻസ് എന്ന സ്ഥാപനം നടത്തിവന്നിരുന്ന മരുതമൺപള്ളി കോഴിക്കോട് കാർത്തികയിൽ പൊന്നപ്പൻ, ഇയാളുടെ ഭാര്യ ശാന്തകുമാരി എന്നിവരെയാണ് കഴിഞ്ഞ 31 മുതൽ കാണാതായത്. കഴിഞ്ഞ 30 വർഷമായി ഫിനാൻസ് നടത്തിവരുന്ന പൊന്നപ്പൻ നാട്ടുകാരുടെ വിശ്വാസ്യത ആർജിച്ച് വൻതുക പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്.

    വീട് വയ്ക്കുന്നതിനും വിവാഹ ആവശ്യങ്ങൾക്കും നിക്ഷേപം നടത്തിയിരുന്നവർ ഏറെയാണ്. സർവ്വീസിൽ നിന്നും പിരിഞ്ഞപ്പോൾ ഉൾപ്പെടെയുള്ള വൻ തുകകളാണ് പലരും നിക്ഷേപിച്ചിട്ടുള്ളത്. കഴിഞ്ഞ ആറു മാസം മുൻപ് പല ആവശ്യങ്ങൾക്കായി നിക്ഷേപം പിൻവലിക്കാനെത്തിയവരോട് പല കാരണങ്ങൾ പറഞ്ഞ് അവധിയ്ക്ക് വയ്ക്കുകയായിരുന്നു.
    Published by:Karthika M
    First published:
    )}