തിരുവനന്തപുരം: മെഡിക്കൽകോളേജ് ടോയ്ലറ്റിലെ വെന്റിലേറ്ററിലൂടെ മൊബൈൽഫോണിൽ സ്ത്രീയുടെ ഫോട്ടോയെടുത്ത പൊലീസുകാരൻ അറസ്റ്റിൽ. ചെങ്കൽ സ്വദേശി പ്രിനു(32)വിനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് കേസിനാസ്പദമായ സംഭവം.
Also read-ക്ഷേത്രത്തിലെ ഗാനമേളക്കിടെ മുൻ വൈരാഗ്യത്തിന്റെ പേരിൽ സംഘർഷം; യുവാക്കൾക്ക് കുത്തേറ്റു
രോഗിയായ ബന്ധുവിന്റെ കൂട്ടിരിപ്പുകാരനായാണ് ഇയാൾ ആശുപത്രിയിലെത്തിയത്. ഇയാൾ ജെറിയാട്രിക് വാർഡിൽ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ഫോട്ടോയാണ് എടുത്തത്. ടോയ്ലറ്റിലെ വെന്റിലേറ്ററിലൂടെ മൊബൈൽഫോൺ കണ്ട സ്ത്രീ ഉറക്കെ നിലവിളിച്ചു. തുടർന്ന് സുരക്ഷാ ജീവനക്കാർ ഓടികൂടിയതോടെ പ്രിനു ഫോൺ ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. പിന്നീട് ഇവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തില്‍ ഫോട്ടോയെടുത്തതായി കണ്ടെത്തി. പ്രിനു സ്റ്റാച്യു ഗവ. പ്രസിൽ ഡെപ്യൂട്ടേഷനിലാണ്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.