• HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

തൃപ്പൂണ്ണിത്തുറ കെഎപി ഒന്നാം ബറ്റാലിയനിലെ പൊലീസുകാരനാണ് പ്രതിയായ ശ്രീജിത്ത്

  • Last Updated :
  • Share this:
    തൃശൂർ: യുവതിയെ പീ‍ഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍. എറണാകുളം പറവൂര്‍ വാണിയക്കാട് സ്വദേശി ആലിങ്ങപറമ്പിൽ ശ്രീജിത്തിനെയാണ് (29) കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പറവൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

    Also Read-മകളെ പൊലീസുകാരൻ പീഡിപ്പിച്ചെന്ന് അച്ഛൻ, നിഷേധിച്ച് പെൺകുട്ടി; കുറ്റവിമുക്തനാക്കി കോടതി

    പ്രണയം നടിച്ച് പൊലീസുകാരൻ തന്നെ പീഡിപ്പിച്ചതായാണ് യുവതി പരാതി നൽകിയത്. തൃപ്പൂണ്ണിത്തുറ കെഎപി ഒന്നാം ബറ്റാലിയനിലെ പൊലീസുകാരനാണ് പ്രതിയായ ശ്രീജിത്ത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നിലവിൽ മതിലകം സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു ഇയാൾ. അതിനു മുമ്പ് കൊടുങ്ങല്ലൂർ സ്റ്റേഷനിലും ജോലി ചെയ്തിരുന്നു.
    Published by:Jayesh Krishnan
    First published: