• HOME
  • »
  • NEWS
  • »
  • crime
  • »
  • വിവാഹത്തിന് മുമ്പായി കഷണ്ടി മാറ്റാന്‍ ശസ്ത്രക്രിയ; പൊലീസുകാരന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു; ഡോക്ടര്‍മാര്‍ ഒളിവില്‍

വിവാഹത്തിന് മുമ്പായി കഷണ്ടി മാറ്റാന്‍ ശസ്ത്രക്രിയ; പൊലീസുകാരന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു; ഡോക്ടര്‍മാര്‍ ഒളിവില്‍

ശസ്ത്രക്രിയ നടത്തിയ ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ അടക്കമുളളവര്‍ ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    പറ്റ്ന: കല്യാണത്തിന് മുമ്പ് കഷണ്ടിമാറ്റുന്നതിനായി മുടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ പോലീസുകാരന്‍ (Police) മരിച്ചു. മരുന്നിന്റെ റിയാക്ഷനാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ബിഹാര്‍ മിലിറ്ററി പോലീസിലെ കോണ്‍സ്റ്റബിള്‍ ആയിരുന്ന മനോരഞ്ജന്‍ പാസ്വാന്‍ ആണ് ശസ്ത്രക്രിയക്കിടെ മരിച്ചത്. മെയ് 11 നാണ് ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

    ശസ്ത്രക്രിയ നടത്തിയ ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ അടക്കമുളളവര്‍ ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

    ശസ്ത്രക്രിയ കഴിഞ്ഞു വീട്ടില്‍ എത്തിയ മനോരഞ്ജന് അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ക്ലിനിക്കല്‍ എത്തിയ മനോരഞ്ജന്റെ ആരോഗ്യനില കൂടുതല്‍ വഷളായി  തുടർന്ന് ക്ലിനിക്കിലെ ജീവനക്കാർ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്ലാസ്റ്റിക് സര്‍ജന്‍, കാര്‍ഡിയാക് സര്‍ജന്‍, ഇന്റേണല്‍ മെഡിസിന്‍, മറ്റ് ഐസിയു സ്പെഷലിസ്റ്റുകള്‍ എന്നിവര്‍ ചികിത്സിച്ചതെങ്കിലും ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല.അതീവ ഗുരുതരാവസ്ഥയിലാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചതെന്ന്  ഡോക്ടർമാർ പറഞ്ഞു.
     ഹൃദയ സ്തംഭനം കാരണമാണ് ഇയാള്‍ മരിച്ചതെന്ന്
    പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മരുന്നിന്റെ റിയാക്ഷന്‍ ആണോ മരണകാരണമെന്ന് പോലീസ് പരിശോധിച്ച് വരുകയായണ്. മരിച്ച പോലീസുകാരന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആഭംഭിച്ചത്.


    Arrest | ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 68കാരിക്ക് വിവാഹവാഗ്ദാനം നല്‍കി 11 ലക്ഷം തട്ടി; നൈജീരിയന്‍ സ്വദേശി അറസ്റ്റിൽ

    68കാരിയായ സ്ത്രീയെ വിവാഹവാഗ്ദാനം നല്‍കി 11 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി പിടിയില്‍. സംഭവുമായി ബന്ധപ്പെട്ട് നൈജീരിയന്‍ സ്വദേശിയായ പീറ്റര്‍ എന്‍സെഗ്വു എന്നയാളെ  ഡല്‍ഹി പോലീസ് (Police) അറസ്റ്റ് ( Arrest)ചെയ്തത്.

    ഇരുവരും സാമൂഹികമാധ്യങ്ങല്‍ വഴിയാണ് പരിചയപ്പെട്ടത് .യുകെ സ്വദേശിയാണെന്നും ബിസിനസുകാരനാണെന്നുമാണ് പീറ്റര്‍ എന്‍സെഗ്വു പറഞ്ഞിരുന്നുത്. ഹെന്‍ഡേഴ്സണ്‍ സെബാസ്റ്റ്യന്‍ എന്ന പേരില്‍  വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയ്. പരിചയപ്പെട്ടതിന് ശേഷം ഇരുവരും വാട്സാപ്പ് നമ്പറുകള്‍ കൈമാറിയിരുന്നു.

    വിവാഹവാഗ്ദാനം നല്‍കിയ ശേഷം ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക്, ഡെബിറ്റ് കാര്‍ഡ് എന്നിവയുടെ വിശദാംശങ്ങള്‍ സ്ത്രീയില്‍ നിന്ന് ഇയാള്‍ കൈക്കലാക്കുകയും തുടര്‍ന്ന് പണം പിന്‍വലിക്കുകയുമായിരുന്നു.

    Also read: Arrest |സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിയും സുഹൃത്തും പിടിയില്‍

    അക്കൗണ്ട് മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാത്തതിനാല്‍ സ്ത്രീ പണം പിന്‍വലിച്ചത് അറിഞ്ഞിരുന്നില്ല. പിന്നിട് കാര്യം മനസ്സിലാക്കിയ ഇവര്‍ പണം പിന്‍വലിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ സുഹൃത്തിന് പണം അവശ്യമായി വന്നപ്പോള്‍ പിന്‍വലിച്ചതാണെന്ന് പറഞ്ഞു. സംശയം തോന്നിയ സ്ത്രീ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.  ഇന്ത്യയിലെത്തുമെന്ന് വിശ്വസിപ്പിച്ചാണ്  ഇയാള്‍ തട്ടിപ്പ് നടത്തിയതെന്നും പോലീസ് പറഞ്ഞു.
    Published by:Jayashankar AV
    First published: