• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വീട്ടമ്മയെ പീഡിപ്പിക്കാൻശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ പിടികൂടി


Updated: July 30, 2018, 11:12 PM IST
വീട്ടമ്മയെ പീഡിപ്പിക്കാൻശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ പിടികൂടി

Updated: July 30, 2018, 11:12 PM IST
പത്തനംതിട്ട: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. മലയാലപ്പുഴ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഷിബു കുമാറാണ് വലയിലായത്.

മലയാലപ്പുഴ പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറും വാളകം സ്വദേശിയുമായ ഷിബു കുമാറാണ് അറസ്റ്റിലായത്. ഞായറാഴ്ച ഇയാൾ കിഴക്കു പുറത്തെ കടയിലെ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. സ്ത്രീ ബഹളമുണ്ടാക്കിയതോടെ നാട്ടുകാരെത്തി ഷിബുവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഇയാൾ മദ്യലഹരിയിലാണെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തി. സ്ത്രീത്വത്തെ അപമാനിച്ചതിന് ഷിബുവിനെതിരെ കേസ് എടുത്തു. കേസ് സംബന്ധിച്ച റിപ്പോർട്ട് ഉടൻ പത്തനംതിട്ട എസ്.പിക്ക് നൽകുമെന്ന് ഡി.വൈ.എസ്.പി റഫീഖ്‌ അറിയിച്ചു. സസ്പെൻഷൻ ഉൾപ്പടെയുള്ള നടപടി പൊലീസുകാരനെതിരെ ഉണ്ടായേക്കും- മദ്യപാനത്തിനടിമയായ ഷിബു നേരത്തെയും പല കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.
First published: July 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍