• HOME
  • »
  • NEWS
  • »
  • crime
  • »
  • നിരപരാധിയെന്ന് പീഡനക്കേസിൽ പിടിയിലായ സിഐ സുനു; 'കേസ് കെട്ടിച്ചമച്ചത്; കുടുംബമടക്കം ആത്മഹത്യ ചെയ്യുകയല്ലാതെ വഴിയില്ല'

നിരപരാധിയെന്ന് പീഡനക്കേസിൽ പിടിയിലായ സിഐ സുനു; 'കേസ് കെട്ടിച്ചമച്ചത്; കുടുംബമടക്കം ആത്മഹത്യ ചെയ്യുകയല്ലാതെ വഴിയില്ല'

താൻ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കേസിൽ ജീവിതം തകർന്നെന്നും സി ഐ സുനു ശബ്ദ സന്ദേശത്തിൽ പറയുന്നു. കുടുംബമടക്കം ആത്മഹത്യചെയ്യുകയേ വഴിയുള്ളു. ചില ഉന്നത ഉദ്യോഗസ്ഥരാണ് വേട്ടയാടുന്നതെന്നും സന്ദേശത്തിലുണ്ട്

  • Share this:
കൊച്ചി: താൻ നിരപരാധിയാണെന്ന് തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത സർക്കിൾ ഇൻസ്പെക്ടർ പി ആർ സുനു. കേസ് കെട്ടിച്ചമച്ചതെന്നും കുടുംബം അടക്കം ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റു വഴിയില്ലെന്നും സുനു പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. ഉന്നത ഉദ്യോഗസ്ഥർക്ക് സിഐ സുനു അയച്ചതാണ് ഈ ശബ്ദ സന്ദേശം.

താൻ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കേസിൽ ജീവിതം തകർന്നെന്നും സി ഐ സുനു ശബ്ദ സന്ദേശത്തിൽ പറയുന്നു. കുടുംബമടക്കം ആത്മഹത്യചെയ്യുകയേ വഴിയുള്ളു. ചില ഉന്നത ഉദ്യോഗസ്ഥരാണ് വേട്ടയാടുന്നതെന്നും സന്ദേശത്തിലുണ്ട്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ സ്റ്റേഷനിൽ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തതെങ്കിലും തെളിവ് ലഭിക്കാതെ വന്നതോടെ വിട്ടയക്കുകയായിരുന്നു.

Also Read- കൊച്ചിയിലെ കൂട്ടബലാത്സംഗം: 19കാരിയെ കൊണ്ടുവന്നത് ഡിജെ പാർട്ടിക്ക്; പ്രതികൾക്കെതിരെ ഗൂഢാലോചനാ കുറ്റവും

എന്നാൽ സിഐ സുനുവിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നതിന് ശുപാർശ ചെയ്ത് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. സുനു ആറ് കേസുകളിൽ പ്രതിയും 9 തവണ വകുപ്പുതല ശിക്ഷാ നടപടി നേരിട്ടയാളാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇയാൾ നിരവധി കേസുകളിൽ പ്രതിയായതിനാൽ സേനയിൽ തുടരാൻ അർഹനല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കി.

പിരിച്ചുവിടാൻ ഡിജിപിയുടെ ശുപാർശ

കൂട്ടബലാത്സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ ഉൾപ്പെട്ട കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പി ആര്‍ സുനുവിനെ സര്‍വിസില്‍ നിന്ന് പിരിച്ചുവിടാൻ ഡി ജി പിയുടെ ശിപാർശ. സുനു ആറ് കേസുകളില്‍ പ്രതിയും ഒമ്പത് തവണ വകുപ്പുതല ശിക്ഷാ നടപടിയും നേരിട്ടയാളാണ്.

തൊഴിൽ തട്ടിപ്പ് കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുന്നയാളുടെ ഭാര്യയെയാണ് സുനു ബലാത്സംഗം ചെയ്തതായി പരാതിയുയർന്നത്. ഭർത്താവ് ജയിലിൽ കഴിയുന്നത് മുതലെടുത്ത് സി.ഐ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നായിരുന്നു വീട്ടമ്മയുടെ പരാതി. തൃക്കാക്കരയിലെ വീട്ടിൽ വച്ചും പിന്നീട് കടവന്ത്രയിലെത്തിച്ചുമാണ് ബലാത്സംഗം ചെയ്തതെന്ന് വീട്ടമ്മയുടെ പരാതിയിലുണ്ട്. കേസിൽ വീട്ടമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

Also Read- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നവീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയിൽ കൈമാറി; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

എറണാകുളം മു​ള​വു​കാ​ട് സ്റ്റേ​ഷ​നി​ല്‍ ജോ​ലി ചെ​യ്യ​വേ പ​രാ​തി​യു​മാ​യെ​ത്തി​യ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്ന കേസിലും പ്രതിയാണ് സുനു. സെ​ന്‍ട്ര​ല്‍ പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ഹൈ​കോ​ട​തി ജാ​മ്യം ത​ള്ളി​യ​തോ​ടെ സു​നു​വി​നെ അ​റ​സ്റ്റ് ചെ​യ്തു. സു​നു​വി​നെ​തി​രെ അ​ന്ന് വ​കു​പ്പു​ത​ല ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് കോ​ഴി​ക്കോ​ട് കോ​സ്റ്റ​ല്‍ പൊ​ലീ​സിന്റെ ചു​മ​ത​ല ന​ല്‍കി​യ​ത്.
Published by:Rajesh V
First published: