ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചതായി പരാതി; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചതായി പരാതി; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ഒന്നര വർഷം മുമ്പാണ് യുവതിയെ ഉദ്യോഗസ്ഥൻ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. പിന്നീട് വിവാഹ വാഗ്ദാനം നൽകി യുവതിയെ പല സ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്.
കണ്ണൂർ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചതായി പരാതി. വെള്ളമുണ്ട സ്വദേശിയായ യുവതിയാണ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയത്. കണ്ണൂർ മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനിലെ നിപിൻ രാജിന് എതിരെയാണ് പരാതി. അന്വേഷണവിധേയമായി ഇയാളെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു.
ഒന്നര വർഷം മുമ്പാണ് യുവതിയെ ഉദ്യോഗസ്ഥൻ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. കണ്ണൂർ ആലക്കോട് പാത്തന്‍പാറ സ്വദേശിയാണ് നിപിൻ രാജ്. പിന്നീട് വിവാഹ വാഗ്ദാനം നൽകി യുവതിയെ പല സ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. പ്രതി ഒളിവിൽ ആയതിനാൽ ഇതുവരെ അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകാൻ പൊലീസിന് ആയിട്ടില്ല.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.