പത്തനംതിട്ട : ആറന്മുളയില് പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ച പോലീസുകാരന് സസ്പെൻഷന്. പത്തനാപുരം സ്വദേശിയായ സിപിഒ സജീഫ് ഖാനെതീരെയാണ് നടപടി. ജീവനക്കാരിയുടെ പരാതിയിൽ പത്തനംതിട്ട വനിത പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയായ സ്ത്രീയെ സിപിഒ സജീഫ് ഖാന് കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവശേഷം ഒളിവില്‍ പോയ ഇയാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.