തിരുവനന്തപുരം: വീട്ടമ്മയെ ഫോണിലൂടെ നിരന്തരം ശല്യം ചെയ്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലെ എസ് ഐ എന്‍ അശോക് കുമാറിനെയാണ് സസ്പെന്റ് ചെയ്തത്. വീട്ടമ്മ നൽകിയ പരാതിയിലാണ് നടപടി.
സ്കൂളിലെ അടിപിടിക്കേസില്‍ പ്രതി സഥാനത്തുള്ള മകനെ കേസില്‍ നിന്ന് ഒഴിവാക്കി നല്‍കാമെന്ന വാഗ്ദാനവുമായാണ് വീട്ടമ്മയെ ഫോണിലൂടെ ശല്യം ചെയ്തിരുന്നത്. വീട്ടമ്മയെ നിരന്തരമായി ഫോണിൽ വിളിച്ച് മോശമായി പെരുമാറിയതായാണ് പരാതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.