കോഴിക്കോട്: ക്ഷേത്രോത്സവത്തിനിടെ പണം വെച്ച് ചീട്ട് കളി നടത്തിയ സംഘത്തെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. കോഴിക്കോട് വടകരയ്ക്കടുത്ത് ഏറാമലയിൽ മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിനിടെ ചീട്ട് കളി നടക്കുന്നതായി അറിഞ്ഞെത്തിയ പൊലീസ് സംഘത്തിന് നേരെയായിരുന്നു ആക്രമണം.
എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അഖിലേഷ് ( 33 )നാണ് കുത്തേറ്റത്. പരിക്കേറ്റ അഖിലേഷിനെ വടകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്സവത്തിനിടെ പണം വെച്ച് ചീട്ട് കളിയും, ചട്ടി കളിയും നടക്കുന്ന വിവരം നാട്ടുകാർ വിളിച്ച് അറിയിച്ചതിനെ തുടർന്നാണ് പോലീസ് സംഘം എത്തിയത്.
Also Read-പതിനൊന്നുകാരി കുളിക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച 34കാരൻ അറസ്റ്റിൽ
കുത്തിയ പ്രതിയെ ഒരു സംഘം ആളുകൾ ബലമായി മോചിപ്പിച്ചു. ഉദ്യോഗസ്ഥനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.