• HOME
  • »
  • NEWS
  • »
  • crime
  • »
  • അറസ്റ്റിനിടെ പ്രതിയുടെ കുത്തേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു; ആക്രമണം ജനക്കൂട്ടം നോക്കിനിൽക്കെ

അറസ്റ്റിനിടെ പ്രതിയുടെ കുത്തേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു; ആക്രമണം ജനക്കൂട്ടം നോക്കിനിൽക്കെ

സമീപത്തുണ്ടായിരുന്നവരെ അക്രമി കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം

(പ്രതീകാത്മക ചിത്രം: ANI)

(പ്രതീകാത്മക ചിത്രം: ANI)

  • Share this:

    മൊബൈൽ മോഷണക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഡൽഹി പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ കുത്തേറ്റു മരിച്ചു. എഎസ്‌ഐ ആയിരുന്ന ശംഭു ദയാലിനാണ് രാജ്യതലസ്ഥാനത്തു വെച്ച്, പട്ടാപ്പകൽ ജനങ്ങൾ നോക്കിനിൽക്കേ കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

    രാജസ്ഥാൻ സ്വദേശിയാണ് കൊല്ലപ്പെട്ട ശംഭു ദയാൽ. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശംഭു ദയാൽ പ്രതി അനീഷിനെ അറസ്റ്റ് ചെയ്യുന്നതും തുടർന്ന് ഇയാൾ കത്തിയെടുത്ത് ദയാലിനെ കുത്തുന്നതും വീഡിയോയിൽ കാണാം. ദയാൽ തിരിച്ച് പ്രതിരോധിച്ചെങ്കിലും അക്രമി പലതവണ ഇദ്ദേഹത്തെ കുത്തി. ആക്രമണം നടക്കുമ്പോൾ തെരുവിൽ വലിയ ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു.

    സമീപത്തുണ്ടായിരുന്നവരെ അക്രമി കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു.

    Also read: കാക്കിക്കുള്ളിൽ 828 ക്രിമിനലുകൾ; പിരിച്ചുവിടൽ നടപടി ആരംഭിച്ച് ആഭ്യന്തരവകുപ്പ്

    വെസ്റ്റ് ഡൽഹിയിലെ മായാപുരി പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ആയിരുന്നു ശംഭു ദയാൽ. തങ്ങളുടെ മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടെന്നും പ്രതി തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും പറഞ്ഞ് ദമ്പതികളുടെ പരാതി ലഭിച്ചതിനെത്തുടർന്നാണ് ഇദ്ദേഹം സംഭവ സ്ഥലത്തെത്തിയത്. അനീഷിനെ പിടികൂടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാൾ ഷർട്ടിനടിയിൽ ഒളിപ്പിച്ച കത്തി പുറത്തെടുത്ത് ആക്രമിക്കുകയായിരുന്നു.

    മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളെ പിടികൂടിയ യുവാക്കള്‍ക്ക് ഡല്‍ഹി പൊലീസ് പാതിരോഷികം നൽകിയ വാർത്ത മുൻപ് പുറത്തു വന്നിരുന്നു. സൈന്യത്തില്‍ ചേരാന്‍ താല്‍പ്പര്യമുള്ള രണ്ട് പേരാണ് ഓട്ടോറിക്ഷയില്‍ രക്ഷപ്പെടുകയായിരുന്ന മോഷ്ടാക്കളെ പിടികൂടിയത്. ഇരുവര്‍ക്കും 2,000 രൂപ വീതം പാരിതോഷികവും ഡല്‍ഹി പൊലീസിന്റെ പ്രശംസാ പത്രവും ലഭിച്ചതായി അധികൃതര്‍ അറിയിച്ചിരുന്നു. മൊഹ്‌സിന്‍, ഷെഹ്‌സാദ് എന്നിവരാണ് മോഷ്ടാക്കളെ പിടികൂടിയത്.

    കഴിഞ്ഞ ജൂണ്‍ 1നായിരുന്നു സംഭവം നടന്നത്. വസീറാബാദിലെ സംഗം വിഹാറില്‍ വെച്ച് മൊഹ്‌സിന്റെ സഹോദരിയെ കണ്ട് മടങ്ങുകയായിരുന്നു യുവാക്കൾ. സ്വന്തം നാടായ ഉത്തര്‍പ്രദേശിലെ ഹാംപൂരിലേക്ക് വരുന്നതിനിടെയാണ് ഇരുവരും മോഷ്ടാക്കളെ പിടികൂടിയത്. ‘ഞാനും ഷെഹ്സാദും ഗുജ്ജര്‍ ചൗക്കില്‍ നിന്ന് വസീറാബാദിലേക്ക് വരികയായിരുന്നു. രാവിലെ 6.25 ഓടെ പെട്ടെന്ന് ഒരു ഓട്ടോറിക്ഷ അവിടെ വന്നുനിന്നു. ഞാന്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരാള്‍ ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങി പുറകില്‍ നിന്ന് എന്റെ കഴുത്തില്‍ പിടിച്ചു. പിന്നീട്, എന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് അതേ ഓട്ടോറിക്ഷയില്‍ തന്നെ അയാള്‍ രക്ഷപ്പെട്ടു,” മൊഹ്സിന്‍ തന്റെ പരാതിയില്‍ പറഞ്ഞു. ഇതിനിടെ, മൊഹ്‌സിന്റെ പുറകെ നടന്നുവരുന്നുണ്ടായിരുന്ന ഷെഹ്‌സാദ് ഓട്ടോറിക്ഷയെ (auto) പിന്തുടര്‍ന്നു. വാഹനത്തിനുള്ളില്‍ കയറിയ ഷെഹ്‌സാദ് എങ്ങനെയോ വാഹനം നിര്‍ത്തിച്ചുവെന്നും പരാതിയില്‍ പറയുന്നു.

    Summary: While attempting to apprehend a mobile phone thief in broad daylight, a police officer who had been stabbed suffered fatal wounds and died

    Published by:user_57
    First published: