കൊച്ചി: പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രതികളുടെ മർദനം. എസ്ഐ അടക്കം മൂന്നു ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. വിരലടയാള പരിശോധനയ്ക്ക് പെരുമ്പാവൂർ സ്റ്റേഷനില്‍ എത്തിച്ച മോഷണക്കേസ് പ്രതികളാണ് പൊലീസുകാരെ മർദിച്ചത്.
Also Read-നെയ്യാറ്റിൻകരയിൽ വീടിന് സമീപം കഞ്ചാവ് നട്ടുവളർത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു
എസ്ഐ റിൻസിന്റെ കൈ അക്രമികളിൽ ഒരാൾ പിടിച്ച് തിരിക്കുകയും ചെയ്തു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് പ്രതികള്‍ മോശമായി പെരുമാറകയും ചെയ്തു. ആക്രമികളെ കുറുപ്പംപടി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Kochi, Police officer