രാത്രികാല പട്രോളിങ്ങിനിടെ പോലീസ് വാഹനത്തില്‍ നിന്ന് വിജിലന്‍ സംഘം കണ്ടെത്തിയത് 13960 രൂപ. സംഭവത്തില്‍ സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. പാറശ്ശാല പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ജ്യോതിഷ് കുമാര്‍, ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവരെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. പാറശ്ശാല പോലീസ് സ്റ്റേഷനില്‍ ഏപ്രില്‍ ആറിന് രാത്രി പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന വാഹനത്തില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് കണക്കില്‍പ്പെടാത്ത 13,960 രൂപ കണ്ടെത്തിയത്.
വെള്ളിയാഴ്ച വെളുപ്പിന് നാലേമുക്കാലോടു കൂടിയാണ് വിജിലന്‍സ് സംഘം പോലീസ് ജീപ്പില്‍ പരിശോധന നടത്തിയത്.
തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന ചരക്ക് ലോറികളില്‍ നിന്നും അതിര്‍ത്തി പ്രദേശത്ത് പോലീസ് വന്‍തോതില്‍ പണപ്പിരിവ് നടത്തുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്.
Also Read-
ഓട്ടോ ഡ്രൈവറും സഹായിയും സഹയാത്രികനും ചേർന്ന് പീഡിപ്പിച്ചതായി യുവതിയുടെ പരാതി പുലര്‍ച്ചെ നാലേമുക്കാലോടുകൂടി പട്രോളിങ് ഡ്യൂട്ടിക്ക് ശേഷം സ്റ്റേഷനിലേക്ക് മടങ്ങി വന്ന പോലീസ് വാഹനത്തെ വിജിലന്‍സ് സംഘം തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുകയായിരുന്നു. 100, 200, 500 എന്നിവയുടെ നോട്ടുകള്‍ ചുരുട്ടിക്കൂട്ടിയ നിലയില്‍ സൂക്ഷിച്ചിരിക്കുന്ന തരത്തിലാണ് ജീപ്പിനുള്ളില്‍ നിന്ന് കണ്ടെത്തിയത്.
പരിശോധന നടത്തുമ്പോള്‍ എ.എസ്.ഐ. ജ്യോതിഷ്, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ജീപ്പില്‍ നിന്നും വിജിലന്‍സ് കണ്ടെത്തിയ പണത്തിനെക്കുറിച്ച് ജീപ്പിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി മറുപടി നല്‍കുവാന്‍ കഴിഞ്ഞിരുന്നില്ല.
വിജിലന്‍സിന്റെ പരിശോധനയില്‍ കണ്ടെത്തിയ പണം ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നില്ല എന്ന് വ്യക്തമായി. തുടര്‍ന്ന് വകുപ്പ് തല അന്വേഷണത്തിന് വിജിലന്‍സ് സംഘം നിര്‍ദ്ദേശം നല്‍കിയിരുന്നു. പിടികൂടിയത് കൈക്കൂലി പണമാണെന്ന നിഗമനത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പ് തല നടപടികള്‍ സ്വീകരിച്ചത്.
എറണാകുളം പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട; ടാങ്കർ ലോറിയിൽ കടത്തിയ 300 കിലോ പിടികൂടി
കൊച്ചി: പെരുമ്പാവൂർ (perumbavoor) കുറുപ്പംപടിയിൽ വൻ കഞ്ചാവ് വേട്ട (cannabis hunt). ഇതരസംസ്ഥാനത്ത് നിന്ന് ടാങ്കർ ലോറിയിൽ കടത്തുകയായിരുന്ന 300 കിലോയോളം കഞ്ചാവാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
മധുര സ്വദേശി സെല്‍വനെയാണ് എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കസ്റ്റഡിയിലെടുത്തത്. ടാങ്കറിനുള്ളില്‍ അഞ്ച് അറകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Also Read-
കുടുംബവഴക്ക്: പാലക്കാട് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു രഹസ്യവിവരത്തെ തുടര്‍ന്ന് എറണാകുളം റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പെരുമ്പാവൂര്‍ ഇരവിച്ചിറയിലാണ് ടാങ്കര്‍ലോറി തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. ഓയില്‍ ടാങ്കറിനുള്ളില്‍ അഞ്ച് അറകള്‍ കണ്ടെത്തി. ഇത് തുറന്ന് പരിശോധിച്ച സംഘം ഞെട്ടി. 111 പാക്കറ്റുകളിലായി 300 കിലോ കഞ്ചാവ്. ഒരു കാരണവശാലും തിരിച്ചറിയാതിരിക്കാന്‍ വൃത്തിയായി പൊതിഞ്ഞിട്ടുണ്ട്.
കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണിയാണ് ലോറി ഡ്രൈവറെന്ന് അന്വേഷണസംഘം സംശയിക്കുന്നു. 2500 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് കിലോയ്ക്ക് 25,000 രൂപവരെ ഉര്‍ത്തിയാണ് വില്‍ക്കുന്നത്. വര്‍ധിച്ചുവരുന്ന ലഹരികടത്ത് സംഘങ്ങള്‍ ഓരോ കടത്തിനും പലവിധ മാര്‍ഗങ്ങള്‍ തേടുന്നു. അതില്‍ അല്‍പം സുരക്ഷിതമായ മാര്‍ഗമാണ് ടാങ്കര്‍ ലോറിയിലെ കഞ്ചാവ് കടത്തെന്ന് പൊലീസ് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.