കണ്ണൂർ: കഞ്ചാവ് കേസ് പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങിയ മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ. പഴയങ്ങാടി സിഐ ഇ.എം രാജഗോപാലൻ, എസ്ഐ ജിമ്മി, പയ്യന്നൂർ ഗ്രേഡ് എസ്ഐ ശാർങധരൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. നോർത്ത് സോൺ ഐ ജി അശോക് യാദവ് ആണ് മൂന്ന് പേരെയും സസ്‌പെൻഡ് ചെയ്തത്.
ഇടനിലക്കാരൻ മുഖേന കഞ്ചാവ് കേസ് പ്രതിയുടെ വാഹനം വിട്ടുകൊടുക്കാൻ സിഐ 30,500 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി ഉയര്‍ന്നിരുന്നു. മെയ് 24നാണ് സംഭവം നടന്നത്. ആരോപണം വിവാദമായതിനെ തുടർന്ന് അന്വേഷിക്കാൻ പയ്യന്നൂർ ഡിവൈഎസ്പിക്ക് നിർദ്ദേശം നൽകിയിരുന്നു. അന്വേഷണം നടത്തി ഡിവൈഎസ്പി റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി.
വനിതാ കണ്ടക്ടറെ ശല്യം ചെയ്തു; ചോദ്യം ചെയ്ത ഡ്രൈവറുടെ മൂക്കിടിച്ച് തകർത്ത് യാത്രക്കാരൻ
കോട്ടയം: വനിതാ കണ്ടക്ടറെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തിൽ ചോദ്യം ചെയ്ത ഡ്രൈവറുടെ മൂക്കിടിച്ച് തകർത്ത് യാത്രക്കാരൻ. മൂക്കിന്റെ പാലം ഒടിഞ്ഞ ചിങ്ങവനം സ്വദേശിയായ ഡ്രൈവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കോട്ടയം ഡിപ്പോയിലെ ഡ്രൈവർ ചിങ്ങവനം പുതുപ്പറമ്പിൽ സനൽ കുമാറിനെ(48)യാണ് പരിക്കുകളോടെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.
Also Read- കൊച്ചി മെട്രോ ബോഗിയില്‍ ഭീഷണിസന്ദേശം എഴുതിയത് രണ്ടുപേര്‍; പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചു
ഡ്രൈവറെ അക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ റെയിൽവേയിൽനിന്ന് വിരമിച്ച ജീവനക്കാരൻ ജേക്കബിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൺട്രോൾ റൂം എസ്.ഐ ഐ.സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ വച്ചായിരുന്നു കേസിന് ആസ്പദമായ സംഭവങ്ങൾ ഉണ്ടായത്. ഓട്ടോറിക്ഷയിൽ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ ജേക്കബ്, വനിതാ കണ്ടക്ടറെ ശല്യം ചെയ്യുകയായിരുന്നു. ഇത് കണ്ടുകൊണ്ട് വന്ന ഡ്രൈവർ സനൽകുമാർ ജേക്കബിനെ താക്കീത് ചെയ്യാൻ ശ്രമിച്ചു.
Also Read- ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സഹോദരങ്ങളടക്കം നാല് പേര്‍ പിടിയില്‍
ഇതോടെയാണ് ജേക്കബ് സനലിനെ ആക്രമിച്ചത്. സ്റ്റാൻഡിലുണ്ടായിരുന്ന യാത്രക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് കൺട്രോൾ റൂം വാഹനത്തിൽ പ്രതിയെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജേക്കബിനെതിരെ വിവിധ വകുപ്പുകൾ ചേർത്ത ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
മലപ്പുറത്ത് നായാട്ടിനിടെ യുവാവ് മരിച്ച സംഭവം കൊലപാതകം; രണ്ട് പേര്‍ പിടിയില്‍
മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പില്‍ നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ കൂടെ നായാട്ട് സംഘത്തില്‍ ഉണ്ടായിരുന്ന അലി അസ്‌കര്‍, സുനീഷ് എന്നവരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ചട്ടിപറമ്പിലെ കാടുമൂടിക്കിടക്കുന്ന സ്ഥലത്ത് വെച്ച് കാട്ടുപന്നി വേട്ടയ്ക്കിടെ ഇര്‍ഷാദിന് വയറിന് വെടിയേല്‍ക്കുന്നത്. കൂടെയുണ്ടായിരുന്ന സുനീഷും അലി അസ്‌കറും ചേര്‍ന്നാണ് ഗുരുതരമായി പരിക്കേറ്റ ഇര്‍ഷാദിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അബദ്ധത്തില്‍ വെടിയേറ്റു എന്നായിരുന്നു പോലീസ് നിഗമനമെങ്കിലും പിടിയിലായ രണ്ടുപേര്‍ക്കുമെതിരെ ചോദ്യം ചെയ്യലിന് ശേഷം പോലീസ് കൊലക്കുറ്റമാണ് ചുമത്തിയത്.
ഇവര്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നോ എന്നും മറ്റുമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. നാടന്‍ തോക്കാണ് പന്നിവേട്ടയ്ക്കായി ഉപയോഗിച്ചത്. നായാട്ട് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bribery, Kerala police, Suspension