HOME » NEWS » Crime » POLICE ON THE LOOKOUT FOR OTHERS FALLEN VICTIM TO MOLESTER MARTIN JOSEPH MM TV

മാർട്ടിനെതിരെ പരാതിയുള്ളവർ സമീപിക്കണമെന്ന് പോലീസിന്റെ അറിയിപ്പ്

മാർട്ടിൻ ജോസഫിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം

News18 Malayalam | news18-malayalam
Updated: June 12, 2021, 12:39 PM IST
മാർട്ടിനെതിരെ പരാതിയുള്ളവർ സമീപിക്കണമെന്ന് പോലീസിന്റെ അറിയിപ്പ്
മാർട്ടിൻ ജോസഫ്
  • Share this:
കൊച്ചി: ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി  മാർട്ടിൻ ജോസഫിനെതിരെ പരാതിയുള്ളവർ സമീപിക്കണമെന്നാവശ്യപ്പെട്ട് പോലീസിന്റെ അറിയിപ്പ്. കേസ് അന്വേഷിക്കുന്ന എറണാകുളം സെൻട്രൽ പോലീസാണ് അറിയിപ്പ് പുറത്തിറക്കിയത്. മാർട്ടിൻ ശാരീരികമായി ഉപദ്രവിക്കുകയോ സാമ്പത്തികമായി തട്ടിപ്പ് നടത്തി പണം തട്ടിയെടുക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഇക്കാര്യം അറിയിക്കാനാണ് പോലീസിന് നിർദ്ദേശം. വിവരങ്ങൾ അറിയിക്കേണ്ട പോലീസ് ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങളും നമ്പറും പോലീസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

മാർട്ടിൻ ജോസഫ് ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസിനു പിന്നാലെ മറ്റൊരു യുവതിയും പോലീസിൽ പരാതി നൽകിയിരുന്നു. ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ചെന്നായിരുന്നു പരാതി. മാർട്ടിനെതിരെ കൂടുതൽ കേസുകൾ വരാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. അതിനാലാണ് അറിയിപ്പ് പോലീസ് പ്രസിദ്ധീകരിച്ചത്.  മാർട്ടിനെതിരെ പരാതി നൽകിയ രണ്ടാമത്തെ യുവതിയിൽ നിന്നും പോലീസ് സംഘം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്

യുവതിയെ പീഡിപ്പിച്ചു എന്ന് പരാതിയിൽ അറസ്റ്റിലായ മാർട്ടിൻ ജോസഫിനെ കോടതി ഈ മാസം 23 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇയാൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ എത്തിച്ച്‌ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. യുവതിയെ പീഡിപ്പിച്ചുവെന്നതിന് തെളിവുണ്ട് എന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. മാർട്ടിൻ ജോസഫിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കസ്റ്റഡി അപേക്ഷയുമായി അടുത്തദിവസം പോലീസ് കോടതിയെ സമീപിക്കും.



കൊച്ചിയിൽ വിവിധ ഇടങ്ങളിൽ ഇയാൾ ഫ്ലാറ്റുകൾ വാടകയ്ക്കെടുത്താണ് താമസിച്ചിരുന്നത്. മറൈൻഡ്രൈവിലെ ഫ്ലാറ്റിന് മാസം 50,000 രൂപയായിരുന്നു വാടക. ആഡംബരക്കാറുകളിലായിരുന്നു മാർട്ടിന്റെ യാത്ര. ഇയാൾക്ക് എവിടെ നിന്നാണ് ഇത്രയും തുക ലഭിച്ചിരുന്നതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇയാളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിശദമായി അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം. മാർട്ടിൻ ജോസഫ് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തിരുന്നു എന്നും യുവതി പരാതി നൽകിയിരുന്നു. ഇതിനെക്കുറിച്ചും പോലീസ് പരിശോധിക്കുകയാണ്.

യുവതിയെ പീഡിപ്പിച്ച സംഭവത്തിന്റെ അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന് സിറ്റി പോലീസ് കമ്മീഷണർ സി. എച്ച്. നാഗരാജു വ്യക്തമാക്കിയിരുന്നു. മാർട്ടിന് എതിരെ കേസ് എടുത്തതിന് പിന്നാലെ സമാന പരാതിയുമായി നിരവധി പേർ രംഗത്തു വന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വീടുകളിലും പോലീസ് തീരുമാനിച്ചത്. റെസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹായത്തോടെ ആകും പോലീസിന്റെ നടപടി.

Summary: Police has sent an alert message to identify others who had fallen victim to Martin Joseph, key accused in the molestation case in a Kochi apartment. Those who faced physical abuse or monetary fraud from Martin Joseph may approach police for redressal of complaints and further action
Published by: user_57
First published: June 12, 2021, 12:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories