• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചക്കിട്ടപ്പാറയിൽ വീട്ടമ്മ വെടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്


Updated: May 22, 2018, 10:25 AM IST
ചക്കിട്ടപ്പാറയിൽ വീട്ടമ്മ വെടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്
Representative Images. (Getty Images)

Updated: May 22, 2018, 10:25 AM IST
കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപാറയിൽ വീട്ടമ്മ വെടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മകന് കളഞ്ഞ് കിട്ടിയ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർന്നതാണ് പള്ളിച്ചാം വീട്ടിൽ‌ ഷൈജിയുടെ ജീവൻ അപഹരിച്ചത്. തോക്കിന്റെ ഉടമസ്ഥൻ ആരാണെന്ന് കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്‌ച രാത്രി പത്തരയോടെയാണു സംഭവം നടന്നത്. ഉടന്‍തന്നെ അയല്‍വാസികള്‍ വിവരം പെരുവണ്ണാമൂഴി പൊലീസിനെ അറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോള്‍ ഷൈജി അടുക്കളയില്‍ മരിച്ച നിലയില്‍ കിടക്കുകയായിരുന്നു. നാദാപുരം ഡി വൈ എസ്‌ പി സുനില്‍ കുമാറും രാത്രി തന്നെ സ്‌ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു.

ഞായറാഴ്ച്ച രാവിലെ പേരാമ്പ്ര പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ പി സുനില്‍കുമാറിന്റെയും പെരുവണ്ണാമൂഴി എസ്‌ ഐ കെ കെ. രാജേഷിന്റെയും മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്‌റ്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. തുടർന്ന് പോസ്റ്റുമോ‌ർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സയന്റിഫിക്‌, വിരലടയാള വിദഗ്‌ധരും സ്‌ഥലത്ത്‌ പരിശോധന നടത്തിയിരുന്നു. വെടിയുതിർത്ത മകൻ പൊലീസ് നിരീക്ഷണത്തിൽ ബന്ധുക്കളുടെ സംരക്ഷണയിലാണിപ്പോൾ.
First published: May 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍