നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • രാമനാട്ടുകര വാഹനപകടത്തിന് പിന്നിൽ ദൂരഹതകൾ; CCTV ദൃശ്യം പരിശോധിക്കും, കൂടുതൽ പേരെ ചോദ്യം ചെയ്യാൻ പൊലീസ്

  രാമനാട്ടുകര വാഹനപകടത്തിന് പിന്നിൽ ദൂരഹതകൾ; CCTV ദൃശ്യം പരിശോധിക്കും, കൂടുതൽ പേരെ ചോദ്യം ചെയ്യാൻ പൊലീസ്

  അപകടത്തിൽ മരണമടഞ്ഞവർക്കും. പൊലീസ് ചോദ്യം ചെയ്യുന്നവർക്കും ക്രിമിനൽ പശ്ചാതലം ഉള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

  Ramanattukara

  Ramanattukara

  • Share this:
  കോഴിക്കോട്  രാമനാട്ടുകരയിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ചു പേരാണ് മരണമടഞ്ഞത്. പാലക്കാട് വല്ലപ്പുഴ സ്വദേശിമുഹമ്മദ്‌ ഷഹീർ വയസ്സ് (26), മുളയങ്കാവ്നാസർ ( 28)എലിയപറ്റ താഹിർഷാ( 23) ചെമ്മൻകുഴി അസ്സൈനാർ, സുബൈർ എന്നിവരാണ്  മരണമടഞ്ഞത്. പാണ്ടിക്കാട് നിന്ന് കല്ലാച്ചിയിലേക്ക് സിമെന്റ് കയറ്റി പോയ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അടപകടം.

  അപകടശേഷം ഉണ്ടായ സാഹചര്യ തെളിവുകളാണ് സംഭവത്തിന് പിന്നിൽ സംശയം ബലപ്പെടുത്തിയത്.

  പൊലീസിൻ്റെ സംശയങ്ങൾക്ക് കാരണം ഇങ്ങനെ
  1. ചെർപ്പുള്ളശ്ശേരി സ്വദേശികളായ യുവാക്കൾ കരിപ്പൂർ എയർപോർട്ടിൽ വന്നശേഷം എന്തിന് കോഴിക്കോട് ഭാഗത്തേക്ക് പോയി.
  2. എയർപോർട്ടിൽ സുഹൃത്തിനെ കൊണ്ട് വിടാൻ വന്ന അപകടം സംഭവിച്ച വാഹനത്തിൽ എങ്ങനെ വിദേശത്ത് നിന്നും കൊണ്ടുവന്ന പഴങ്ങൾ വന്നു.
  3. മൂന്ന് വാഹനങ്ങളിലായി 15 അംഗ സംഘം എന്തിന് ലോക്ഡൗൺ സമയത്ത്, അതിരാവിലെ ഒരാളെ സ്വീകരിക്കാൻ മാത്രം  പാലക്കാടുനിന്ന് കരിപ്പുർ വിമാനത്താവളത്തിൽ എത്തി
  4. ഇതിൽ ഒരു വാഹനമാണ് അപകടത്തിൽപെട്ടതെന്നും തിരിച്ചറിഞ്ഞു.
  5. മൂന്ന് വാഹനങ്ങളും ഒരുമിച്ച് എയർപോർട്ടിൽ നിന്നും പുറത്ത് പോയത് എന്തിന്? തെളിവായി സി.സി.ടി.വി.
  6. ചോദ്യം ചെയ്യുവാൻ വിളിച്ച് വരുത്തിയവരുടെ ഭാഗത്ത് നിന്നുമുള്ള പരസ്പര വിരുദ്ധമായ മൊഴികൾ
  7. അപകത്തിൽ മരിച്ചവരുടെയും, ചോദ്യം ചെയ്യുവാൻ വിളിച്ച് വരുത്തിയവരുടെയും ക്രിമിനൽ പശ്ചാതലം.

  Also Read- കോഴിക്കോട് വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

  ഇത്തരത്തിൽ ചോദ്യങ്ങളാണ് പൊലീസിന് മുൻപിൽ ഉയരുന്നത്. സംഭവത്തിൽ ദൂരുഹത ഉണ്ടെന്ന് വ്യക്തമായതോടെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ തന്നെ നേരിട്ട് എത്തുകയായിരുന്നു. ഒരു വാഹനവും,4 പേരെയും ഇനിയും കണ്ടെത്തുവാനുണ്ട്. അപകടത്തിൽ മരണമടഞ്ഞവർക്കും. പൊലീസ് ചോദ്യം ചെയ്യുന്നവർക്കും ക്രിമിനൽ പശ്ചാതലം ഉള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം സംഭവത്തിന് പിന്നിലെ ദുരുഹത വ്യക്തമാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ എ.വി. ജോർജ് പറഞ്ഞു.

  അപകടത്തിൽപ്പെട്ടവർക്കും മറ്റ് വാഹനങ്ങളിൽ ഉണ്ടായിരുന്നവർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ചിലർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് എത്തിയ സുഹൃത്തിനെ കൂട്ടിക്കൊണ്ടു പോകാൻ എത്തിയതാണ് എന്നാണ് ഇവർ പറയുന്നത്. എന്നാൽ അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ ആരാഞ്ഞപ്പോൾ, അത്തരം കാര്യങ്ങൾ ഒന്നും ഇപ്പോൾ പങ്കുവെക്കാൻ സാധിക്കില്ലെന്നാണ് സിറ്റി പോലീസ് കമ്മിഷണർ എ.വി. ജോർജ് പറഞ്ഞത്.

  കരിപ്പുർ വിമാനത്തിൽ എത്തിയതിനു ശേഷമാണ് ഇവർ കോഴിക്കോട് ഭാഗത്തേക്ക് പോയിരിക്കുന്നത്. അത് എന്തിനായിരുന്നു ആ യാത്ര?-എന്നതാണ് പോലീസ് അന്വേഷിക്കുന്നത് ചെർപ്പുളശ്ശേരി സ്വദേശികൾ ആയതിനാൽ അവർക്ക് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട ആവശ്യവുമില്ല. മൂന്നുവാഹനങ്ങളും ഈ ഭാഗത്തേക്ക് വന്നിട്ടുള്ളതായും പോലീസിന് ബോധ്യം വന്നിട്ടുണ്ട്. സംഘത്തിൽ ഉണ്ടായിരുന്ന ഫൈസൽ ചരണിന് അകമ്പടി പോയവരാണ് അപകടത്തിൽ പെട്ടതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിറ്റി പോലീസ് കമ്മിഷണറുടെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുന്നത്.
  Published by:Anuraj GR
  First published:
  )}