• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കീര്‍ത്തനയുടേത് സ്വാഭാവിക മരണം; സൗമ്യയെ ഒഴിവാക്കിയതു സ്വഭാവദൂഷ്യം കൊണ്ടെന്നു കിഷോര്‍


Updated: April 28, 2018, 4:04 PM IST
കീര്‍ത്തനയുടേത് സ്വാഭാവിക മരണം; സൗമ്യയെ ഒഴിവാക്കിയതു സ്വഭാവദൂഷ്യം കൊണ്ടെന്നു കിഷോര്‍

Updated: April 28, 2018, 4:04 PM IST
കണ്ണൂര്‍: വഴിവിട്ട ജീവിതം തുടരാന്‍ മാതാപിതാക്കളെയും മകളെയും വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യയെ ഒഴിവാക്കിയത് സ്വഭാവദൂഷ്യത്തെ തുടര്‍ന്നെന്ന് മുന്‍ഭര്‍ത്താവ് കിഷോര്‍. നേരത്തെ സൗമ്യയെ എലിവിഷം കൊടുത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ വസ്തുതയില്ലെന്നും കിഷോര്‍ അന്വേഷണസംഘത്തിനു മൊഴി നല്‍കി.

കോട്ടയത്തു താമസിക്കുന്ന കാലത്ത് സൗമ്യ സ്വയം വിഷം കഴിക്കുകയായിരുന്നെന്നും കിഷോര്‍ പറഞ്ഞു. ഈ സംഭവത്തിനുശേഷം കത്തെഴുതിവച്ചശേഷം സൗമ്യ കണ്ണൂരിലെ വീട്ടിലേക്കു പോകുകയായിരുന്നു. അഞ്ചു വര്‍ഷമായി ഇവരുമായി യാതൊരു ബന്ധവുമില്ലെന്നും കിഷോര്‍ പറയുന്നു.

ആദ്യമകള്‍ കീര്‍ത്തനയെ താന്‍ കൊലപ്പെടുത്തിയതല്ലെന്നും സ്വാഭാവിക മരണമായിരുന്നെന്നുമാണ് സൗമ്യ മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം കുടുംബത്തിലെ മറ്റുള്ളവര്‍ക്കു മരിച്ചതിനു സമാനമായ സാഹചര്യത്തില്‍ കീര്‍ത്തന മരിച്ചതാണ് കൊലപാതകം ആണോ എന്ന സംശയമുണ്ടാക്കിയത്. ഈ സാഹചര്യത്തിലാണ് കിഷോറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. എന്നാല്‍ സൗമ്യയുടെ മൊഴി സ്ഥിരീകരിക്കുന്ന തരത്തിലായിരുന്നു കിഷോറിന്റെയും മൊഴി.

കാത് കുത്തിയതിന് ശേഷമാണ് കീര്‍ത്തനയില്‍ അസുഖം കണ്ടു തുടങ്ങിയത്. ഛര്‍ദിയെ വന്നാണ് കീര്‍ത്തന മരിച്ചതെന്നും കിഷോര്‍ പറയുന്നു. കഴിഞ്ഞ നാലുമാസത്തിനിടെയുണ്ടായ മറ്റുമരണങ്ങളുടെ ലക്ഷണങ്ങള്‍ കീര്‍ത്തനയിലും അന്നു കണ്ടിരുന്നു. എന്നാല്‍ മരണം ആറു വര്‍ഷം മുന്‍പായതിനാല്‍ ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധന സാധ്യമല്ല. ഇതേത്തുടര്‍ന്നാണ് കിഷോറിന്റെ മൊവി എടുക്കാന്‍ പൊലീസ് തീരുമാനിച്ചത്.

രണ്ടാമത്തെ മകളുടെ പിതൃത്വത്തില്‍ സംശയം പ്രകടിപ്പിച്ച് ഭര്‍ത്താവ് സ്ഥിരമായി ഉപദ്രവിക്കുമായിരുന്നെന്ന് സൗമ്യയുടെ മൊഴിയുണ്ട്. ഇതേത്തുടര്‍ന്ന് സത്യസന്ധത തെളിയിക്കാന്‍ തന്നോട് എലിവിഷം കഴിക്കാന്‍ കിഷോര്‍ ആവശ്യപ്പെട്ടെന്നും അവര്‍ പറഞ്ഞിരുന്നു. ഈ സംഭവത്തില്‍ നിന്നാണ് മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എലിവിഷം നല്‍കാന്‍ ധൈര്യം ലഭിച്ചതെന്നുമായിരുന്നു സൗമ്യയുടെ മൊഴി.

കൊല്ലത്തെ കശുവണ്ടി ഫാക്ടറിയില്‍ ജോലി ചെയ്യവെ 19-ാം വയസിലാണ് സൗമ്യ കിഷോറിനെ വിവാഹം ചെയ്തത്. ഇതിനിടെ പിണങ്ങിപ്പോയ സൗമ്യ കുറച്ചുകാലം സൗമ്യ മറ്റൊരാള്‍ക്കൊപ്പം താമസിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പിന്നീടുണ്ടായ കുഞ്ഞിന്റെ പിതൃത്വത്തില്‍ കിഷോര്‍ സംശയം ഉന്നയിച്ചതും തനിക്ക് എലിവിഷം നല്‍കിയെന്നുമായിരുന്നു സൗമ്യയുടെ മൊഴി.

മകള്‍ക്കു പിന്നാലെ മാതാവ് കമലയെയും കൊലപ്പെടുത്തിയശേഷം മറ്റൊരാളെ വിവാഹം കഴിക്കാന്‍ സൗമ്യ വിവാഹം തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് പിതാവ് കൊല്ലപ്പെട്ടത്. വിവാഹത്തിന് എതിരായിരുന്നതിനാല്‍ പിതാവിനെ കൊലപ്പെടുത്തിയതെന്നാണ് സൗമ്യ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ സൗമ്യയുടെ വിവാഹത്തിന് ആരും എതിരായിരുന്നില്ലെന്നാണ് മൂത്ത സഹോദരി സന്ധ്യ പറയുന്നത്. ഈ സാഹചര്യത്തില്‍ പിതാവിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ മാറ്റാരുടെയെങ്കിലും പ്രേരണ ഉണ്ടോയെന്ന സംശയത്തിലാണ് അന്വേഷണസംഘം.
First published: April 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍