• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രളയം: വ്യാജ പ്രചരണം നടത്തിയവർക്കെതിരെ കേസെടുത്തു


Updated: August 18, 2018, 12:26 PM IST
പ്രളയം: വ്യാജ പ്രചരണം നടത്തിയവർക്കെതിരെ കേസെടുത്തു

Updated: August 18, 2018, 12:26 PM IST
തിരുവനന്തപുരം: വെള്ളപ്പൊക്ക സമയത്ത് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു.

വ്യാജ പ്രചരണം സംബന്ധിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച പോസ്റ്റുകളെ സംബന്ധിച്ച് സൈബര്‍ ഡോം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ  മ്യൂസിയം പൊലീസ് ആണ്  കേസ് രജിസ്റ്റര്‍ ചെയ്തത്.

മുല്ലപ്പെരിയാര്‍ ഡാം പൊട്ടി എന്ന തരത്തിലുള്‍പ്പെടെയുള്ള പ്രചരണം നടത്തിയവര്‍ക്കെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഐ, ജി അറിയിച്ചു.

ഭീതി ജനിപ്പിക്കുന്ന രീതിയില്‍ യുടൂബ് വഴി പ്രചരിപ്പിച്ച വീഡിയോകളും ഫെയ്‌സ് ബുക്ക് പോസ്റ്റുകളും സൈബര്‍ ഡോം നീക്കം ചെയ്തിട്ടുണ്ട്.

 
First published: August 18, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍