കൊച്ചി: ഒന്നരവയസ്സുകാരിയെ മുക്കിക്കൊന്ന സംഭവത്തില്‍ (Infant Murder) കുട്ടിയുടെ അച്ഛന് സജീവനെതിരെയും മുത്തശ്ശി സിപ്സിക്ക് എതിരെയും പൊലീസ് കേസെടുത്തു(Police Case). കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് ബാലനീതി നിയമപ്രകാരം ഇരുവര്‍ക്കും എതിരെ കേസെടുത്തത്. രണ്ടുപേരെയും ഉടന്‍ അറസ്റ്റ് ചെയ്യും.
ബുധനാഴ്ച്ചയാണ് കലൂരിലെ ഹോട്ടല്‍ മുറിയില്‍വെച്ചാണ് പിഞ്ചു കുഞ്ഞിനെ മുത്തശ്ശിയുടെ സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തിയത്. പൊലീസ് പറഞ്ഞപ്പോഴാണ് തന്റെ സുഹൃത്ത് ബിനോയ് കുട്ടിയെ ബക്കറ്റില്‍ മുക്കിക്കൊന്നത് അറിഞ്ഞതെന്നും തന്നോടുള്ള വിരോധത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും സിപ്സി പറഞ്ഞിരുന്നു.
വിദേശത്ത് ജോലിയുള്ള കുഞ്ഞിന്റെ അമ്മ, മുത്തശിയെ നോക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് മുത്തശിയും കാമുകനും ഹോട്ടലില്‍ മുറിയെടുത്തത്. ഛര്‍ദ്ദിച്ചെന്ന് പറഞ്ഞ് രാത്രിയില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവന്നത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായിരുന്നു. ഇതോടെ കുട്ടിയുടെ മുത്തശിയെയും കാമുകനെയും പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.