• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബിഷപ്പിനെതിരായ പരാതി ഒതുക്കാന്‍ ശ്രമിച്ച വൈദികനെതിരെ കേസ്


Updated: July 30, 2018, 6:48 PM IST
ബിഷപ്പിനെതിരായ പരാതി ഒതുക്കാന്‍ ശ്രമിച്ച വൈദികനെതിരെ കേസ്

Updated: July 30, 2018, 6:48 PM IST
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ പരാതി പിന്‍വലിക്കുന്നതിനു വേണ്ടി കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച വൈദികനെതിരെ പൊലീസ് കേസെടുത്തു.

സി.എം.ഇ സഭയിലെ വൈദികനായ ജയിംസ് എര്‍ത്തയിലിനെതിരെയാണ് കേസെടുത്തത്. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് പോലീസാണ് കേസെടുത്തത്.

പാരിതോഷികം വാഗ്ദാനം ചെയ്ത് സ്വാധീനിക്കല്‍, മരണഭയം ഉളവാക്കുന്ന തരത്തിലുള്ള ഭീഷണി, ഫോണ്‍വിളി വഴിയുള്ള ഭീഷണി എന്നീ വകുപ്പുകളാണ് വൈദികനു മേല്‍ ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം ജാമ്യം ലഭിക്കാത്ത കുറ്റകൃത്യങ്ങളാണ്.

കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ഫാ.ജയിംസ് എര്‍ത്തയിലിനെ സി.എം.ഇ സഭ കോട്ടയം കുര്യനാട് നിന്ന് ഇടുക്കിയിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
First published: July 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍