നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പുല്ല് തിന്നുന്നതിനായി പറമ്പില്‍ കയറി; അയല്‍വാസി പശുവിന്റെ നട്ടെല്ല് അടിച്ചു തകര്‍ത്തു; കേസെടുത്ത് പൊലീസ്

  പുല്ല് തിന്നുന്നതിനായി പറമ്പില്‍ കയറി; അയല്‍വാസി പശുവിന്റെ നട്ടെല്ല് അടിച്ചു തകര്‍ത്തു; കേസെടുത്ത് പൊലീസ്

  അഴിക്കാനായി ചെല്ലുമ്പോള്‍ എഴുന്നേല്‍ക്കാനാകാതെ നടുതളര്‍ന്ന് പശു ഇഴയുന്ന കാഴ്ചയാണ് കണ്ടത്

  • Share this:
   ഇടുക്കി : ആരോടും കാണിക്കരുത് ഈ ക്രൂരത... അണക്കര മൈലാടുംപാറയിലെ സണ്ണിയുടേയയും കുടുംബത്തിനേയും ദുഃഖത്തിലാഴ്ത്തുന്നത് ഒരുപാട് സ്‌നേഹിച്ചും പരിപാലിച്ചും വളര്‍ത്തിയ തങ്ങളുടെ പശുവിന്റെ ഇപ്പോഴത്തെ അവസ്ഥയാണ്.

   പുല്ല് തിന്നാന് വേണ്ടി കെട്ടിയ പശു കുറ്റി പറിച്ച് പോയത് അയല്‍വാസിയുടെ പറമ്പിലേക്കാണ്. ഇത് കണ്ട അയല്‍വാസി പശുവിന്റെ നട്ടെല്ല് അടിച്ച് തകര്‍ക്കുകയായിരുന്നു.

   'മനുഷ്യരോട് വലിയ സ്‌നേഹമായിരുന്നു അതിന്. ഇപ്പോള്‍ മുട്ടില്‍ ഇഴഞ്ഞ്, എഴുന്നേല്‍ക്കാനാവാതെ സങ്കടത്തോടെ ആളുകളെ നോക്കി കരയുകയാണ്. എന്റെ വളര്‍ത്തു മൃഗങ്ങളില്‍ മനുഷ്യരോട് ഏറ്റവും സ്‌നേഹം കാണിച്ചിരുന്നത് എട്ടു മാസം മാത്രം പ്രായമുള്ള ഈ പശുക്കുട്ടിയാണ് '; സണ്ണിയുടെ മകന്‍ ബിനോയ് പറയുന്നു.

   അയല്‍വാസിയുടെ ഏലകൃഷിക്കു നാശം വരുത്തുമെന്ന ആശങ്കയില്‍ പശു പറമ്പില്‍ കയറിയാല്‍ ഉപദ്രവിക്കുമെന്ന് അയല്‍വാസിയായ വ്യക്തി നേരത്തേതന്നെ ഭീഷണിപ്പെടുത്തിയിരുന്നു.

   പശുവിനെ അയല്‍വാസി ഉപദ്രവിക്കുന്നത് കണ്ടവരായി ആരുമില്ലെങ്കിലും അടിച്ചു പരുക്കേല്‍പ്പിച്ച് വീടിന്റെ അതിരിനകത്തേയ്ക്ക് കയറ്റി വിട്ടിരിക്കുകയായിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്. അഴിക്കാനായി ചെല്ലുമ്പോള്‍ എഴുന്നേല്‍ക്കാനാകാതെ നടുതളര്‍ന്ന് പശു ഇഴയുന്ന കാഴ്ചയാണ് കണ്ടതെന്നും ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നു നല്‍കുന്നുണ്ടെങ്കിലും രക്ഷപ്പെടാന്‍ സാധ്യത ഇല്ലെന്നാണ് പറഞ്ഞിരിക്കുന്നത് എന്നും അവര്‍ പറഞ്ഞു.

   ഇപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണ് പശു.  പശുവിനെ മാറ്റില്‍ കിടത്തി കമ്പളികൊണ്ടു പുതപ്പിച്ചിരിക്കുകയാണ്.

   സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

   വിദ്യാര്‍ത്ഥിയുടെ കാല് തുളച്ച് മിന്നല്‍; കാലില്‍ ദ്വാരം; ഗുരുതര പരിക്ക്

   തിരുവനന്തപുരം: ശക്തമായ ഇടിമിന്നലേറ്റ്(Lightning) വിദ്യാര്‍ഥിയുടെ കാലില്‍ ഗുരുതര പരിക്ക്(Injury). വെടിയുണ്ട ഏറ്റതിന് സമാനമായ രീതിയിലാണ് പരുക്ക്. ആര്യനാട് തേവിയാരുകുന്ന് അമ്പാടി ഭവനില്‍ അമ്പാടി (17)ക്കാണ് മിന്നലേറ്റത്. വീടിന്റെ മുന്നില്‍ നില്‍ക്കുമ്പോഴാണ് മിന്നലേല്‍ക്കുന്നത്. മിന്നലേറ്റ് വലതുകാലിന്റെ മുട്ടിന് താഴെ വെടിയുണ്ട കയറിയതിന് സമാനമായ രീതിയില്‍ ആഴത്തില്‍ ദ്വാരം വീഴുകയും മുറിവിന് ചുറ്റും പൊള്ളുകയും ചെയ്തു.

   ഞായറാഴ്ച വൈകിട്ടാണ് സംഭവം. മിന്നലേറ്റ് ഈ രീതിയില്‍ മിന്നലേല്‍ക്കുന്നത് അത്യാപൂര്‍വമാണ്. വിദ്യാര്‍ത്ഥിയെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിതുര ആശഇപത്രിയിലേക്ക് മാറ്റി.

   സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ദുരന്തനിവാരണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ആര്യനാട് ഗവണ്‍മെന്റ് ഐടിഐ വിദ്യാര്‍ത്ഥിയാണ് അമ്പാടി. എസ് ബിനുവിന്റെയും കെപി അനിത കുമാരിയുടെയും മകനാണ് അമ്പാടി.
   Published by:Karthika M
   First published: