കൊച്ചി: ഫോർട്ടുകൊച്ചിയിൽ അഭ്യാസപ്രകടനത്തിനിടെ ജീപ്പ് തലകീഴായി മറിഞ്ഞു. ഫോർട്ടുകൊച്ചി പരേഡ് മൈതാനിയിൽ വച്ചാണ് സംഭവം. അതിവേഗം വണ്ടി വളച്ചെടുക്കുന്നതിനിടെയായിരുന്നു അപകടം.
ഫോർട്ടുകൊച്ചി സ്വദേശി മൈക്കിൾ ബിനീഷാണ് വണ്ടി ഓടിച്ചിരുന്നത്. ഈയാൽക്കെതിരെ പൊലീസ് കേസെടുത്തു. വാഹനത്തിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കില്ല. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.