• HOME
  • »
  • NEWS
  • »
  • crime
  • »
  • കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പീഡനക്കേസ്

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പീഡനക്കേസ്

രണ്ടു വർഷം മുൻപ് മലപ്പുറം പരപ്പനങ്ങാടിയിൽവച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് കണ്ണൂർ സ്വദേശിനിയുടെ പരാതി

  • Share this:
കോഴിക്കോട്: കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പീഡനപരാതി. കണ്ണൂർ സ്വദേശിനിയാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കോഴിക്കോട് വനിതാ സെൽ പൊലീസ് ഖാസിക്കെതിരെ കേസെടുത്തു. രണ്ടു വർഷം മുൻപ് മലപ്പുറം പരപ്പനങ്ങാടിയിൽവച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് കണ്ണൂർ സ്വദേശിനി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

ഐ.പി.സി. 376, 506 വകുപ്പുകൾ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരായ കേസ് രജിസ്റ്റ‍ര്‍ ചെയ്തിട്ടുളളത്. യുവതിയും ഭ‍ര്‍ത്താവും തമ്മിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നേരത്തെ ഖാസി ഇടപെട്ടിരുന്നു.

Also Read-പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ ലഹരി നൽകി പീഡിപ്പിച്ചു; 14 പേര്‍ക്കെതിരെ കേസ്

കുടുംബ പ്രശ്നങ്ങളിൽ ഒത്ത് തീര്‍പ്പ് ശ്രമവും ഖാസിയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. എന്നാലിത് ഫലം കണ്ടില്ല. പിന്നാലെ ഖാസിയുമായി യുവതി തെറ്റുകയും പരാതി നൽകുകയുമായിരുന്നുവെന്നാണ് ഖാസിയുമായി ബന്ധപ്പെട്ടവര്‍ വിഷയത്തിൽ പ്രതികരിച്ചത്.
Published by:Jayesh Krishnan
First published: