കോഴിക്കോട്: യുവ എഴുത്തുകാരി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ (Sexual Assault Case) സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ (Civic Chandran) കേസെടുത്തു. കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്. ഏപ്രിലിലാണ് സംഭവമുണ്ടായത്. യുവതിയുടെ പുസ്തക പ്രകാശനത്തിന് കൊയിലാണ്ടിയിലെ ഒരു വീട്ടിൽ ഒത്തുകൂടിയിരുന്നു. പിറ്റേന്ന് രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ സിവിക് ചന്ദ്രൻ ബലമായി പിടിച്ച് ചുംബിച്ചെന്നാണ് പരാതി.
പുസ്തക പ്രകാശനത്തിന് പബ്ലിഷറെ കണ്ടെത്തുന്നതിനായി യുവതി നേരത്തേ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു. അതിനുശേഷം യുവതിയുടെ ഫോണിലേക്ക് വിളിച്ചും മെസേജ് അയച്ചും നിരന്തരം ശല്യം ചെയ്തതായും പരാതിയിൽ പറയുന്നു. പട്ടികജാതിക്കാർക്കെതിരായ അതിക്രമം തടയുന്ന ജാമ്യമില്ലാ വകുപ്പു കൂടി ചേർത്താണു കേസ് രജിസ്റ്റര്‍ ചെയ്തതെന്നു കൊയിലാണ്ടി പൊലീസ് അറിയിച്ചു.
സിവിക് ചന്ദ്രൻ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ലൈംഗികബന്ധത്തിനായി പ്രലോഭിപ്പിക്കാൻ ശ്രമിച്ചെന്നുമുള്ള ആരോപണവുമായി യുവതി നേരത്തേ രംഗത്തെത്തിയിരുന്നു. സിവിക് ചന്ദ്രൻ അഡ്മിനായ 'നിലാനടത്തം' വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമായിരുന്നു യുവതി. 'നിലാനടത്തം' വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇതു സംബന്ധിച്ച് യുവതി കുറിപ്പിട്ടത്. ഇതോടെ ഈ ഗ്രൂപ്പ് പിരിച്ചുവിടുകയാണ് അഡ്മിൻമാർ ചെയ്തതെന്നും യുവതി ആരോപിച്ചിരുന്നു.
റെയില്‍വേ ട്രാക്കുകളിലിരുന്ന് മയക്കുമരുന്ന് ഉപയോഗം; ഒമ്പതാം ക്ലാസുകാരനടക്കം 5 പേര്‍ പിടിയില്‍മലപ്പുറം പരപ്പനങ്ങാടിയില്‍ റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘം പിടിയില്‍. ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പോലീസും താനൂര്‍ സബ്ഡിവിഷന്‍ ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒമ്പതാം ക്ലാസുകാരന്‍ ഉള്‍പ്പെടെ 5 പേര്‍ പിടിയിലായത്. പരപ്പനങ്ങാടി മേല്‍പ്പാലത്തിനുതാഴെ റെയില്‍വേട്രാക്കില്‍നിന്നും വള്ളിക്കുന്ന് റെയില്‍വേസ്റ്റേഷനു സമീപം റെയില്‍വേട്രാക്കില്‍നിന്നും അയ്യപ്പന്‍കാവ് റെയില്‍വേ പുറമ്പോക്കില്‍നിന്നുമാണ് പ്രതികളെ പിടികൂടിയത്.
പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം സ്വദേശികളായ പൗരജിന്റെപുരയ്ക്കല്‍ മുഹമ്മദ് അര്‍ഷിദ് (19), പത്ത കുഞ്ഞാലിന്റെ ഉമറുള്‍ മുക്താര്‍ (21), വള്ളിക്കുന്ന് ആനങ്ങാടി പാണ്ടിവീട്ടില്‍ സല്‍മാനുള്‍ ഫാരിസ് (18), കിഴക്കന്റെപുരയ്ക്കല്‍ മുഷ്താഖ് അഹമ്മദ് (18), ഒമ്പതാംക്ലാസുകാരന്‍ എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റുചെയ്തത്. പ്രദേശത്തെ റസിഡെന്‍സ് അസോസിയേഷനുകളും ക്ലബ്ബുകളും മറ്റുമായി ചേര്‍ന്ന് പരിശോധന തുടരുമെന്ന് പരപ്പനങ്ങാടി പോലീസ് അറിയിച്ചു.
പരപ്പനങ്ങാടി സി.ഐ. ഹണി കെ. ദാസ്, എസ്.ഐ.മാരായ പ്രദീപ്കുമാര്‍, പരമേശ്വരന്‍, പോലീസുകാരായ രാമചന്ദ്രന്‍, രഞ്ജിത്ത്, ദിലീപ്, ഡാന്‍സാഫ് ടീം അംഗങ്ങളായ ആല്‍ബിന്‍, സബുദീന്‍, ജിനേഷ്, വിപിന്‍, അഭിമന്യു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.