സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു ലൈംഗികമായി പീഡിപ്പിച്ചതായി മോഡൽ; നിർമാതാവിനെതിരെ കേസ്

2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. പനമ്പിള്ളി നഗറിലുള്ള വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ആരോപണം. 

News18 Malayalam | news18-malayalam
Updated: July 19, 2020, 9:50 PM IST
സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു ലൈംഗികമായി പീഡിപ്പിച്ചതായി മോഡൽ; നിർമാതാവിനെതിരെ കേസ്
പ്രതീകാത്മക ചിത്രം
  • Share this:
കൊച്ചി: സിനിമയിൽ അസവരം നൽകാമെന്ന് വാഗ്ദാനം ചെയ്തു മോഡലായ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി. ഇതേത്തുടർന്ന് മലയാള സിനിമയിലെ നിർമ്മാതാവിനെതിരെ പൊലീസ് കേസെടുത്തു. മോഡലായ പെൺകട്ടിയുടെ പരാതിയിൽ നിർമാതാവ് ആൽവിൻ ആന്റണിക്കെതിരെയാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്.

മോഡലിങ് രംഗത്ത് പ്രവർത്തിക്കുന്നയാളാണ് ഇരുപതുകാരിയായ പരാതിക്കാരി. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തു നാല് തവണ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പരാതി നൽകിയിട്ടുള്ളത്. രണ്ടുദിവസം മുമ്പാണ് പെൺകുട്ടി പരാതി നൽകിയത്.

2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. പനമ്പിള്ളി നഗറിലുള്ള വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ആരോപണം.

ഡാഡി കൂൾ, ഓം ശാന്തി ഓശാന, അമർ അക്ബർ അന്തോണി, ഒരു പഴയ ബോംബ് കഥ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവാണ് ആൽവിൻ ആന്റണി.
TRENDING:74 വീലുള്ള ട്രക്ക് മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലെത്താൻ എടുത്തത് ഒരു വർഷം; കാരണം ഇതാണ്![NEWS]'അപകടകരമായ ഉള്ളടക്കം' ഫോട്ടോ പോസ്റ്റ് ചെയ്ത് പൂനെ പൊലീസ്; അഭിനന്ദിച്ച് സോഷ്യൽ മീഡിയ[NEWS]Tamannaah: ഗ്ലാമറസാകുന്നതിനെക്കുറിച്ചും കിടപ്പറ രംഗങ്ങളിൽ അഭിനയിക്കുന്നതിനെക്കുറിച്ചും മനസ് തുറന്ന് തമന്ന[PHOTOS]
സിനിമയിൽ അവസരം നൽകാമെന്ന് വിശ്വസിപ്പിച്ച് ചൂഷണം ചെയ്യുന്ന കാസ്റ്റിങ് കൌച്ച് എന്ന പ്രവണത കുറച്ചുനാൾ മുമ്പ് ഇന്ത്യൻ സിനിമാരംഗത്തെ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലും സമാനമായ വിവാദം ഉണ്ടായിരിക്കുന്നു.
Published by: Anuraj GR
First published: July 19, 2020, 9:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading