പത്തനംതിട്ട: മലയാലപ്പുഴയിലെ വാസന്തിമഠത്തിന്റെ നടത്തിപ്പുകാരിക്കും സഹായിക്കുമെതിരേ കേസ്. ദുർമന്ത്രവാദകേന്ദ്രത്തിൽ പൂട്ടിയിട്ടു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ശോഭന, ഉണ്ണികൃഷ്ണൻ എന്നിവരെയാണ് കേസില്‍ പ്രതി ചേർത്തിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ പത്തനാപുരം സ്വദേശി അനീഷിന്റെ കുടുംബത്തെയാണ് ഇരുവരും പത്തുദിവസം പൂട്ടിയിട്ടെന്നാണ് പരാതി.
വായ്പ വാങ്ങിയ അഞ്ച് ലക്ഷത്തോളം രൂപ തിരികെ നൽകാത്തതിനെത്തുടർന്ന് മൂന്നംഗ കുടുംബത്തെ പൂട്ടിയിട്ടത്. കേസുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിലാണ് പൊലീസ്. കേസെടുത്തതിന് പിന്നാലെ ശോഭയും കൂട്ടാളിയും ഒളിവിലാണ്. പൊലീസും പ്രതിഷേധക്കാരും എത്തുന്നതിന് മുമ്പ് തന്നെ ഇരുവരും വീട്ടിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.
ശോഭനയും കൂട്ടാളി ഉണ്ണികൃഷ്ണനും മലയാലപ്പുഴയിലെ പൊതീപ്പാട് കേന്ദ്രീകരിച്ചാണ് മന്ത്രവാദവും പൂജയും നടന്നിരുന്നത്. ശോഭനയും കൂട്ടാളിയും നേരത്തെയും സമാന കേസിൽ പിടിയിലായവർ. കുട്ടികളെ മന്ത്രവാദത്തിന് ഉപയോഗിച്ചെന്ന കേസിൽ കഴിഞ്ഞ ഓക്ടോബറിൽ ജയിലിയവരാണ് ഇരവുരും.
കേസിലെ പരാതിക്കാരായ ശുഭയും ഭർത്താവ് അനീഷും സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതികളാണ്. ജയിലിൽ വച്ച് അനീഷും ഉണ്ണികൃഷ്ണനും പരിചയപ്പെട്ടു. ജാമ്യത്തിലിറങ്ങിയ ശേഷവും ഇവർ തമ്മിലുള്ള ബന്ധം തുടർന്നു. അനീഷിനെ കേസിൽ നിന്ന് രക്ഷിക്കാനുള്ള പണം നൽകാമെന്ന് പറഞ്ഞ് ജനുവരി മാസത്തിൽ ഇയാളുടെ കുടുബത്തെ മലയാലപ്പുഴയിലെ മന്ത്രവാദ കേന്ദ്രത്തിലെത്തിച്ച് താമസിപ്പിച്ചു.
അനീഷിന്റെ കേസ് ആവശ്യങ്ങൾക്ക് പല തവണയായി മന്ത്രവാദിനി ശോഭന മൂന്ന് ലക്ഷം രൂപയോളം നൽകിയിരുന്നു. കഴിഞ്ഞ ഒരാഴ്ച മുന്പ് ശോഭനയും ഉണ്ണികൃഷ്ണനും അനീഷിനോട് കൊടുത്ത പണം തിരികെ ചോദിച്ചു. പണം നൽകാതെ വന്നതോടെയാണ് അനീഷിന്റെ ഭാര്യ ശുഭയേയും അമ്മ എസ്തേറിനേയേയും ക്രൂരമായി മർദ്ദിക്കുകയും വീട്ടിൽ പൂട്ടിയിടുകയും ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Police case