• HOME
  • »
  • NEWS
  • »
  • crime
  • »
  • തിരുവനന്തപുരത്ത് വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് അവശയാക്കിയ മകനെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരത്ത് വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് അവശയാക്കിയ മകനെതിരെ പൊലീസ് കേസെടുത്തു

മദ്യപിച്ചെത്തി മാതാവിനെ മർദിക്കുന്നത് പതിവാണെന്ന് പരിസരവാസികൾ

  • Share this:

    തിരുവനന്തപുരം: വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് അവശയാക്കിയ മകനെകതിരെ പൊലീസ് കേസെടുത്തു. മാമ്പഴക്കര സ്വദേശിനി 60കാരിയായ ശാന്തയെയാണ് മകൻ രാജേഷ് ക്രൂരമായി മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മകനെതിരെ നെയ്യാറ്റിൻകര പൊലീസാണ് കേസെടുത്തിരിക്കുന്നത്.

    ഭാര്യയുമായി പിണങ്ങി താമസിക്കുന്ന രാജേഷിനോടൊപ്പമാണ് ശാന്ത താമസിക്കുന്നത്. വീട്ടിൽ അമ്മയും ഈ മകനും മാത്രമാണ് താമസം. ശ്രീജിത്ത് സ്ഥിരം മദ്യപാനിയാണ്. മദ്യപിച്ച് മാതാവിനെ മർദിക്കുന്നതും പതിവാണെന്ന് പരിസരവാസികൾ പറയുന്നു.

    Also Read-തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ മകൻ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ചു; ദൃശ്യങ്ങൾ പുറത്ത്

    രാജേഷിന്റെ ഈ സ്വാഭാവം കാരണം ഭാര്യയും മക്കളും പിണങ്ങിയാണ് നിൽക്കുന്നത്.  നാട്ടുകാർ പലതവണ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും കാര്യമായ ഒരു നടപടിയും എടുത്തിട്ടില്ല എന്ന ആക്ഷേപവും നിലവിലുണ്ട്.

    Published by:Jayesh Krishnan
    First published: