നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Aneesh Murder | വിളിച്ചു വരുത്തി കൊലപ്പെടുത്തിയെന്ന വാദം തള്ളി; അനീഷ് രണ്ടു മണിക്കു മുമ്പ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി

  Aneesh Murder | വിളിച്ചു വരുത്തി കൊലപ്പെടുത്തിയെന്ന വാദം തള്ളി; അനീഷ് രണ്ടു മണിക്കു മുമ്പ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി

  ഒരു മണിയോട് അടുപ്പിച്ച് അനീഷ് പെണ്‍കുട്ടിയെ വിളിച്ചതിന് തെളിവുണ്ടെന്നും രണ്ടു മണിയ്ക്ക് മുന്‍പ് തന്നെ അനീഷ് വീട്ടിലെത്തിയെന്ന് പൊലീസ് കണ്ടെത്തി

  Aneesh Murder

  Aneesh Murder

  • Share this:
   തിരുവനന്തപുരം: പേട്ടയില്‍ അനീഷ് ജോര്‍ജിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ വാദം തള്ളി പോലീസ്. അനീഷ് രണ്ട് മണിക്കു മുമ്പ് തന്നെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ എത്തിയിരുന്നു എന്നതിന് തെളിവുണ്ടെന്ന് പോലീസ്. അന്വേഷണത്തില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതിന് തെളിവില്ലെന്ന് പൊലീസ് വ്യക്തമാക്കി.

   ഒരു മണിയോട് അടുപ്പിച്ച് അനീഷ് പെണ്‍കുട്ടിയെ വിളിച്ചതിന് തെളിവുണ്ടെന്നും രണ്ടു മണിയ്ക്ക് മുന്‍പ് തന്നെ അനീഷ് വീട്ടിലെത്തിയെന്ന് പൊലീസ് കണ്ടെത്തി. രഹസ്യമായാണ് അനീഷ് എത്തിയത്. വീടിന്റെ പിന്‍വശത്ത് കാടുമൂടിയ വശത്തുകൂടിയാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. ഇത് ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയില്‍ കണ്ടെത്തി.

   മൂന്നു മണിയ്ക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ മുറിയില്‍ അനീഷ് ഉണ്ടെന്ന കാര്യം സൈമണ്‍ ലാല്‍ അറിയുന്നത്. പെണ്‍കുട്ടിയുടെ മുറിയില്‍ അനീഷിനെ കണ്ടതാണ് പ്രകോപനത്തിന് കാരണമായത്. നേരത്തെയുള്ള മുന്‍ വൈരാഗ്യം കൂടി വെച്ച് കൊലപ്പെടുത്താന്‍ സൈമണ്‍ ലാല്‍ കൊലപ്പെടുത്താന്‍ തീരുമാനിച്ചെപന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

   Also Read-Shot Dead | മലയാളിയായ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ യു എസില്‍ വെടിയേറ്റു മരിച്ചു

   കൊലപാതകത്തിന് മുന്‍പ് വീട്ടില്‍ വഴക്ക് നടന്നതായി തെളിവില്ല. അയല്‍വാസികളുടെ മൊഴികളിലും ശബ്ദങ്ങള്‍ കേട്ടെന്ന് വിവരമില്ല. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയെങ്കിലും ആസൂത്രിതനായി വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്ന ബന്ധുക്കളുടെ വാദം പൊലീസ് തള്ളുകയായിരുന്നു.

   Also Read-Murder | രണ്ടാനച്ഛനെ വിവാഹം കഴിക്കണം; അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകള്‍ അറസ്റ്റില്‍

   സംഭവത്തില്‍ ലാലന്റെ കുടുംബാംഗങ്ങളെയും അനീഷിന്റെ വീട്ടുകാരെയും പോലീസ് അടുത്ത ദിവസങ്ങളില്‍ വീണ്ടും ചോദ്യംചെയ്യും. ഇവരുടെ നേരത്തേയുള്ള മൊഴികളില്‍ ചില പൊരുത്തക്കേടുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ റിമാന്‍ഡിലുള്ള ലാലനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി കോടതിയെ സമീപിക്കുമെന്നും അന്വേഷണോദ്യോഗസ്ഥനായ പേട്ട സി.ഐ. റിയാസ് രാജ പറഞ്ഞു.

   Also Read-Murder | 50 രൂപ മോഷ്ടിച്ചെന്നാരോപിച്ച് പത്തുവയസുകാരനെ അച്ഛന്‍ തല്ലിക്കൊന്നു

   സൈമണ്‍ ലാലന്‍ അനീഷിനെ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നും ഇവരുടെ കുടുംബവുമായി നല്ല ബന്ധത്തിലായിരുന്നുവെന്നും കൊല്ലപ്പെട്ട അനീഷ് ജോര്‍ജിന്റെ അമ്മ ഡോളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
   Published by:Jayesh Krishnan
   First published: