• HOME
  • »
  • NEWS
  • »
  • crime
  • »
  • തിരുവനന്തപുരത്ത് ഗൃഹനാഥനെ ചവിട്ടികൊലപ്പെടുത്തിയത് ഒരു കൈ മാത്രമുള്ള ആക്രിക്കച്ചവടക്കാരൻ; പ്രതിയുടെ ചിത്രം പൊലീസിന് ലഭിച്ചു

തിരുവനന്തപുരത്ത് ഗൃഹനാഥനെ ചവിട്ടികൊലപ്പെടുത്തിയത് ഒരു കൈ മാത്രമുള്ള ആക്രിക്കച്ചവടക്കാരൻ; പ്രതിയുടെ ചിത്രം പൊലീസിന് ലഭിച്ചു

തര്‍ക്കത്തിനിടെ ആക്രിക്കാരൻ ഭുവനചന്ദ്രന്റെ വയറിന് അടിഭാഗത്തായി ചവിട്ടുകയായിരുന്നു.

  • Last Updated :
  • Share this:
    തിരുവനന്തപുരം: കഴക്കൂട്ടത്ത് ഗൃഹനാഥനെ ചവിട്ടി കൊലപ്പെടുത്തിയ പ്രതിയുടെ ചിത്രം പൊലീസിന് ലഭിച്ചു. പ്രതി കൊല്ലം സ്വദേശിയായ ആക്രിക്കച്ചവടക്കാരനാണെന്നാണ് വിവരം. ഒരു കൈ മാത്രമുള്ള വ്യക്തിയാണ് പ്രതി കഴക്കൂട്ടം നെട്ടയകോണം സ്വദേശി കെ. ഭുവനചന്ദ്രൻ (65) ആണ് മരിച്ചത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

    ഭുവനചന്ദ്രൻ ജോലി ചെയ്യുന്ന വീടിന് സമീപമുള്ള കടയിൽ മറ്റൊരാളുമായി സംസാരിക്കുന്നതിനിടയിലാണ് ആക്രിക്കച്ചവടക്കാരനുമായി തർ‌ക്കമുണ്ടായത്. ഭുവനചന്ദ്രൻ നിൽക്കുന്നതിന് സമീപത്തായി തുപ്പിയത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് തർ‌ക്കമുണ്ടായത്.

    തര്‍ക്കത്തിനിടെ ആക്രിക്കാരൻ ഭുവനചന്ദ്രന്റെ വയറിന് അടിഭാഗത്തായി ചവിട്ടുകയായിരുന്നു. ശക്തമായി ചവിട്ടേറ്റ ഭുവനചന്ദ്രൻ നിലത്തുവീണു. തുടർന്ന് ചുറ്റുംകൂടിയ ആളുകൾ കഴക്കൂട്ടത്തെ ജനറൽ ആശുപത്രിയിലും പിന്നീട് തിരുവന്തപുരം മെഡിക്കൽ കോളേജിലേക്കും എത്തിച്ചിരുന്നു. ഇവിടെവെച്ചാണ് മരണം സംഭവിച്ചത്.

    Also Read-ഭർത്താവില്ലാത്ത സമയത്ത് വീട്ടിൽ കയറി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; സിഐക്ക് സസ്പെൻഷൻ, ഒളിവിൽ

    ഭുവനതചന്ദ്രൻ നേരത്തെ കരളിന് ശസ്ത്രിക്രിയ കഴിഞ്ഞ് തുടർചികിത്സയിലായിരുന്നു. വയറിനേറ്റ ചവിട്ട് ആന്തരിക രക്തസ്രാവത്തിന് കാരണമായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

    വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെയും ഭർത്താവിനെയും അപമാനിച്ചു; യുവാവ് അറസ്റ്റിൽ

    കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച പ്രതിയെ കടക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടയ്ക്കൽ വയല പൂച്ചെടി പണയിൽ വീട്ടിൽ മധുവിന്‍റെ മകൻ മനോജ് (25) നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പ്രതി മദ്യപിച്ചെത്തിയ പ്രതി മുൻ വിരോധത്താൽ ഒരു കൈയ്യിൽ സോഡാ കുപ്പിയും മറ്റേ കൈയ്യിൽ ഒരു നിലവിളക്കുമായി വീടിന്റെ കതക് തള്ളിത്തുറന്ന് അതിക്രമിച്ച് കയറുകയും അജിത്തിനെയും ഭാര്യയെയും ആക്രമിക്കുകയും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മനോജ് മുൻപും നിരവധി അടിപിടി, മോഷണം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്. കടയ്ക്കൽ ഐ.എസ.എച്ച്.ഒ രാജേഷ്, എസ്.ഐ ഷാജി .റ്റി, എ.എസ്.ഐ ഹരികുമാർ, എ.എസ്.ഐ ബിനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
    Published by:Jayesh Krishnan
    First published: