തമിഴ്നാട്ടിൽ നിന്നും മലയാളികളായ മൂന്നംഗ സംഘം തട്ടിക്കൊണ്ടു വന്ന യുവാവിനെ തമിഴ്നാട് പൊലീസ് പിന്തുടർന്നെത്തി രക്ഷപ്പെടുത്തി. കേസിൽ ഒരാളെ തമിഴ്നാട് പൊലീസ് അറസ്റ്റു ചെയ്തു. രണ്ടു പേർ ഓടി രക്ഷപ്പെട്ടു. തമിഴ്നാട് ഈറോഡ് സ്വദേശി മുഹമ്മദ് പാഷയെയാണ് പോലീസ് രക്ഷപ്പെടുത്തിയത്.
പാലക്കാട് കൂറ്റനാട് സ്വദേശികളായ ഷെഫീക്ക്, ഷെരീഫ്, പെരുമ്പിലാവ് സ്വദേശി നിഷോയ് എന്നിവരാണ് തട്ടിക്കൊണ്ടുവന്നത്. ഇതിൽ ഷെഫീഖിനെയാണ് പൊലീസ് പിടികൂടിയത്. മറ്റു രണ്ടു പേർ ഓടി രക്ഷപ്പെട്ടു. ഈറോഡ് സ്വദേശിയായ ഇർഫാന്, മുഹമ്മദ് പാഷ മുഖേന അൻപതിനായിരം രൂപ കടം കൊടുത്തതായി പ്രതികൾ പൊലീസിനോട് പറഞ്ഞു.
Also Read- പൊള്ളാച്ചിയില്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം; പതിമൂന്നുകാരി അറസ്റ്റില്പണം മടക്കി കിട്ടാതെ വന്നതോടെയാണ് മുഹമ്മദ് പാഷയെ തട്ടിക്കൊണ്ടുവന്നതെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയത്. സംഭവമറിഞ്ഞ് ഈറോഡ് പൊലീസ് കാറിനെ പിന്തുടർന്ന് കഞ്ചിക്കോട് വെച്ച് പിടികൂടുകയായിരുന്നു. പ്രതികളുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.
അട്ടപ്പാടിയില്‍ യുവാവിനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ കേസ്: മൂന്നു പേര് കൂടി അറസ്റ്റില്‍
അട്ടപ്പാടിയിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ കൂടി പിടിയിൽ. അട്ടപ്പാടി താവളം സ്വദേശി അനന്തു, കണ്ടിയൂർ സ്വദേശി ജോമോൻ, ജെല്ലിപ്പാറ സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലാവുന്നവരുടെ എണ്ണം ഒൻപതായി. ഇനി ഒരാൾ കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ജൂലൈ ഒന്നിനാണ് അട്ടപ്പാടി നരസിമുക്കിലെ സ്വകാര്യ തോട്ടത്തിൽ വെച്ച് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോറിനെ മർദ്ദിച്ചു കൊലപ്പെടുത്തിയത്.
നന്ദകിഷോറിൻ്റെ സുഹൃത്ത് വിനായകൻ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ലൈസൻസുള്ള തോക്ക് നൽകാമെന്ന് പറഞ്ഞ് വിനായകൻ അഗളി സ്വദേശി വിപിൻ പ്രസാദിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. തോക്ക് നൽകാതെ വന്നതോടെ വിപിൻ പ്രസാദും സുഹൃത്തുക്കളും ചേർന്ന് വിനായകനെയും നന്ദകിഷോറിനെയും മർദ്ദിയ്ക്കുകയായിരുന്നു. നന്ദകിഷോർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
അട്ടപ്പാടി നരസിമുക്കിലെ സ്വകാര്യഫാമിൽ വെച്ചാണ് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോറിനെ ഒരു സംഘം യുവാക്കൾ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഇയാളുടെ സുഹൃത്ത് വിനായകനെ ഗുരുതരാവസ്ഥയിൽ കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗളി പഞ്ചായത്തിലെ ബി ജെ പി അംഗം മിനി സുരേഷിൻ്റെ മകൻ വിപിൻ പ്രസാദ്, ചെർപ്പുളശ്ശേരി സ്വദേശി നാഫി, അഗളി സ്വദേശികളായ മാരി, രാജീവ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ പ്രതികളുണ്ടെന്നും ഇവർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
Also Read- അട്ടപ്പാടിയിൽ യുവാവിനെ മർദിച്ച് കൊന്ന കേസില്‍ 6 പ്രതികള്‍ അറസ്റ്റിൽസംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ലൈസൻസുള്ള തോക്ക് നൽകാമെന്ന് പറഞ്ഞ് വിനായകൻ വിപിൻ പ്രസാദിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. ഇതിന് ഇടനിലയായി നിന്നത് നന്ദകിഷോറാണ്. ഒരു മാസമായിട്ടും തോക്ക് കിട്ടാതെ വന്നതോടെ വിനായകനെയും നന്ദകിഷോറിനെയും നരസിമുക്കിലെ സ്വകാര്യ തോട്ടത്തിലേക്ക് വിളിച്ചു വരുത്തി ഭീകരമായി മർദ്ദിയ്ക്കുകയായിരുന്നു. അടിയേറ്റ് വിനായകൻ്റെ ശരീരം പൊട്ടിയിട്ടുണ്ട്. കേസിൽ മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.