• HOME
  • »
  • NEWS
  • »
  • crime
  • »
  • ഭാര്യയുംമക്കളും ഒഴിഞ്ഞു പോകണമെന്ന് കാമുകി; പിന്നാലെ കൂട്ടമരണം ക്യാമറയിലൂടെ കണ്ട് ഭർത്താവായ പൊലീസുകാരൻ

ഭാര്യയുംമക്കളും ഒഴിഞ്ഞു പോകണമെന്ന് കാമുകി; പിന്നാലെ കൂട്ടമരണം ക്യാമറയിലൂടെ കണ്ട് ഭർത്താവായ പൊലീസുകാരൻ

നജ്‌ലയും കുട്ടികളും മരിക്കുന്ന ദിവസം ക്വാർട്ടേഴ്സിലെത്തി നജ്‌ലയുമായി വഴക്കിട്ട് ഒരു മണിക്കൂറിനുശേഷമാണ് ഷഹാന ഇവിടുന്ന് മടങ്ങിയത്.

  • Last Updated :
  • Share this:
    ആലപ്പുഴ: ഭർതൃകാമുകിയുടെ നിരന്തര ഭീഷണി സഹിക്കവയ്യാതെയാണ് മക്കളുമായി നജ്ല ആത്മഹത്യ ചെയ്തെന്ന് പൊലീസ്. നജ്ല അറിയാതെ ഭർത്താവ് റെനീസ് വീടിനുള്ളിൽ സ്ഥാപിച്ച സിസിടിവ ക്യാമറയിലാണ് ഇതിന് തെളിവായ ദൃശ്യം ലഭിച്ചത്. നജ്ലയുമായി ഹാളിൽവെച്ച് ഷഹാന വഴക്കിടുന്ന ദൃശ്യങ്ങളിലുണ്ട്. നജ്‌ലയും കുട്ടികളും മരിക്കുന്ന ദിവസം ക്വാർട്ടേഴ്സിലെത്തി നജ്‌ലയുമായി വഴക്കിട്ട് ഒരു മണിക്കൂറിനുശേഷമാണ് ഷഹാന ഇവിടുന്ന് മടങ്ങിയത്.

    റെനീസ് തന്നെ വിവാഹം കഴിക്കാൻ പോകുകയാണെന്നും നജ്‌ലയും കുട്ടികളും ഒഴിഞ്ഞു പോകണമെന്നും ഷഹാന പറഞ്ഞതിനു പിന്നാലെയാണ് നജ്ല മക്കളെ കൊന്ന് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കോളജ് വിദ്യാര്‍ഥിനിയായ 24കാരി ഷഹാനയെയാണ് ആത്മഹത്യാപ്രേരണക്കുറ്റത്തിന്റെ പേരില്‍ അറസ്റ്റുചെയ്തിരുന്നു.

    Also Read-മക്കളെ കൊന്ന് ഭാര്യ ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് സിസിടിവിയിലൂടെ തത്സമയം കണ്ടിരിക്കാമെന്ന് പൊലീസ്

    കേസില്‍ പ്രത്യേക അന്വേഷണ സംഘം ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വണ്ടാനം മെഡിക്കല്‍കോളജ് പൊലീസ് എയ്ഡ്‌പോസ്റ്റിലെ സിവില്‍ പോലീസ് ഓഫീസറായിരുന്നു റെനീസ്. സംഭവത്തിനുശേഷം സസ്‌പെന്‍ഷനിലാണ്. റെനീസിന്‍റെ നിരന്തര പീഡനങ്ങളും പരസ്ത്രീ ബന്ധങ്ങളുമാണ് നജ്‌ലയുടെയും കുഞ്ഞുങ്ങളുടെയും കൂട്ടമരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

    ജാമ്യവ്യവസ്ഥ ലംഘിച്ച റെനീസിന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണസംഘം കോടതിക്ക് റിപ്പോർട്ട് നൽകി. എല്ലാ ശനിയാഴ്ചയും അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകണമെന്നായിരുന്നു ജാമ്യവ്യവസ്ഥ. കഴിഞ്ഞ രണ്ട് ശനിയാ‌ഴ്ചകളിൽ റെനീസ് ഹാജരായിരുന്നില്ല.

    Also Read-കൊച്ചിയിൽ സംഘർഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; രണ്ട് പേർക്ക് പരിക്ക്

    10 വര്‍ഷം മുന്‍പുനടന്ന ഇവരുടെ വിവാഹത്തിനു സ്ത്രീധനമായി 40 പവനും 10 ലക്ഷം രൂപയും ബൈക്കും നല്‍കിയിരുന്നു. കൂടുതല്‍ പണമാവശ്യപ്പെട്ട് നജ്ലയെ ബുദ്ധിമുട്ടിച്ചിരുന്നു. പലതവണ നജ്ലയെ സ്വന്തം വീട്ടിലേക്കു പറഞ്ഞയച്ചിരുന്നു. സ്ത്രീധനത്തിനുപുറമേ പലപ്പോഴായി വന്‍തുക റെനീസ് വാങ്ങിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
    Published by:Jayesh Krishnan
    First published: