ഇന്റർഫേസ് /വാർത്ത /Crime / ഗർഭിണിക്ക് മർദ്ദനം; ഭർത്താവ് ഒളിവിലെന്ന് പൊലീസ്

ഗർഭിണിക്ക് മർദ്ദനം; ഭർത്താവ് ഒളിവിലെന്ന് പൊലീസ്

ഭർത്താവ് ജൗഹർ ഒളിവിൽ പോയെന്ന് പൊലീസ്

ഭർത്താവ് ജൗഹർ ഒളിവിൽ പോയെന്ന് പൊലീസ്

യുവതിയുടെ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ കേസ് 

  • News18
  • 1-MIN READ
  • Last Updated :
  • Share this:

എറണാകുളം: ആലുവ ആലങ്ങാട് നാലുമാസം ഗർഭിണിയായ യുവതിയെ മർദ്ദിച്ച ഭർത്താവ് ജൗഹർ ഒളിവിൽ പോയെന്ന് പൊലീസ്. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഉർജ്ജിതമാക്കി. ജൗഹറിനും കുടുംബാഗങ്ങൾക്കും എതിരെ പൊലീസ് കേസ് എടുത്തു.

നെഹ് ലയുടെ ഭർത്താവ് ജൗഹർ, അമ്മ സുബൈദ, ജൗഹറിന്റെ രണ്ട് സഹോദരിമാർ, ഒരു സുഹൃത്ത് എന്നിവർക്ക് എതിരെയാണ് കേസ് എടുത്തത്. ഗാർഹിക പീഡനം, ശാരീരികമായി ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ആണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ജൗഹറിന്റെ അമ്മ സുബൈദ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട്‌ നൽകാൻ വനിത കമ്മീഷൻ ആലങ്ങാട് പൊലീസിനോട് ആവശ്യപ്പെട്ടു.

മുട്ടയുടെ വിലയെ ചൊല്ലി തർക്കം; ബീഹാറിൽ കടയുടമയെയും കുടുംബത്തെയും കയ്യേറ്റം ചെയ്തു

ഇന്നലെ വൈകിട്ട് ആയിരുന്നു ഗർഭിണിയായ യുവതിയെയും ഇവരുടെ പിതാവ് സലീമിനെയും ജൗഹറും സുഹൃത്തും ചേർന്നു മർദിച്ചത്. ആലുവയിൽ നാലുമാസം ഗർഭിണിയായ യുവതിക്ക് ഭർത്താവിന്റെ മർദ്ദനം. സ്ത്രീധന തുക കൊണ്ട് വാങ്ങിയ വീട് വിൽക്കുന്നത് തടഞ്ഞതാണ് ആക്രമണത്തിന് കാരണം. മർദ്ദനം തടയാൻ എത്തിയ നെഹ്‌ലത്തിന്റെ അച്ഛനും പരിക്കേറ്റു.

ജുഡിഷ്യല്‍ കമ്മീഷന്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാലുമാസം ഗർഭിണിയായ ഇവരെ ഭർത്താവ് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഇത് തടഞ്ഞ നെഹ് ലത്തിന്റെ അച്ഛൻ സലീമിനെയും ജൗഹറും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചു. പണം ആവശ്യപ്പെട്ട് ജൗഹർ മകളെ ഉപദ്രവിച്ചിരുന്നു എന്നാണ് ഇവരുടെ കുടുംബം പറയുന്നത്. നെഹ്‌ലത്ത് ഇക്കാര്യം വീട്ടിൽ ആദ്യം അറിയിച്ചിരുന്നില്ല.

'ഒന്ന് കണ്ടാൽ തന്നെ പാതി അസുഖം മാറും'; ഡോക്ടേഴ്സ് ദിനത്തിൽ ആശംസകളുമായി മോഹൻലാൽ

കഴിഞ്ഞയാഴ്ച ആണ് പിതാവിനോട് വിവരങ്ങൾ പറഞ്ഞത്. വീട് വിൽക്കാൻ എഗ്രിമെന്റ് ആയതറിഞ്ഞ് എത്തിയപ്പോൾ ആണ് ഇരുവരെയും ജൗഹർ മർദിച്ചത്. വിവാഹ സമയത്ത് ജൗഹറിന് രണ്ട് ലക്ഷം രൂപയുടെ സ്വർണം നെഹ് ലയുടെ കുടുംബം നൽകി. എട്ടുലക്ഷം രൂപ കൊടുത്തു സ്ഥലവും വാങ്ങി നൽകി.

ഇവിടെ ആയിരുന്നു നെരഹ് ലത്തും ജൗഹർ താമസിക്കുന്നത്. നേരത്തെ വിദേശത്ത് ആയിരുന്ന ജൗഹർ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി വരികയായിരുന്നു. എടയാറിൽ കമ്പനിയിൽ ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് അതും ഉപേക്ഷിച്ചു. സ്ത്രീധനമായി നൽകിയ തുക ധൂർത്തടിക്കുകയും ചെയ്തിരുന്നതായി പരാതിയിൽ ചൂണ്ടി കാണിച്ചിട്ടുണ്ട്. നെഹ്‌ലത്തിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

First published:

Tags: Police, Pregnant, Woman