• HOME
  • »
  • NEWS
  • »
  • crime
  • »
  • മ്യൂസിയത്തിൽ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച കേസിലെ പ്രതി കത്തിചൂണ്ടി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നെന്ന് പൊലീസ്

മ്യൂസിയത്തിൽ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച കേസിലെ പ്രതി കത്തിചൂണ്ടി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നെന്ന് പൊലീസ്

സിവിൽ സർവീസ് പരീക്ഷയ്ക്ക് പരിശീലനം നടത്തയിരുന്ന നാലു വിദ്യാർഥിനികൾ താമസിച്ചിരുന്ന വീട്ടിൽ‌ കയറിയാണ് ഇയാൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

  • Share this:
തിരുവനന്തപുരം: മ്യൂസിയം വളപ്പിൽ പ്രഭാത നടത്തത്തിനെത്തിയ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച കേസിലെ പ്രതി സന്തോഷ് വിദ്യാർഥിനിയെ കത്തിചൂണ്ടി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പൊലീസ്. കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

അന്ന് പേരൂര്‍ക്കട പൊലീസ് പീഡനശ്രമത്തിന് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഈ സംഭവത്തിൽ പൊലീസ് ശേഖരിച്ച വിരലടയാളം ഇയാളുടേതുമായി ഒത്തുനോക്കിയണ് പ്രതിയെ തിരിച്ചറിഞ്ഞത്. 2021 ഡിസംബർ 19ന് കുറവൻ‌കോണത്ത് ഒരു വീട്ടിലാണ് പീഡനശ്രമം ഉണ്ടായത്.

Also Read-തിരുവനന്തപുരം മ്യൂസിയം വളപ്പിൽ വനിതയോട് ലൈംഗികാതിക്രമം; മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ കസ്റ്റഡിയില്‍

സിവിൽ സർവീസ് പരീക്ഷയ്ക്ക് പരിശീലനം നടത്തയിരുന്ന നാലു വിദ്യാർഥിനികൾ താമസിച്ചിരുന്ന വീട്ടിൽ‌ കയറിയാണ് ഇയാൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഉറങ്ങിക്കിടന്ന പെൺകുട്ടിയുടെ വായ് പൊത്തിപ്പിടിച്ച് കത്തി വീശി പീ‍ഡിപ്പിക്കാൻ ശ്രമിച്ചത്. കത്തി വീശിയപ്പോൾ പെണ്‍കുട്ടിയുടെ കൈ മുറിഞ്ഞിരുന്നു.

ബഹളം കേട്ട് അടുത്ത മുറിയിലുള്ളവര്‍‌ ഓടിവന്നപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ പെൺകുട്ടികൾ പൊലീസിൽ വിശദമായ മൊഴി നൽകിയിരുന്നു. ഇപ്പോൾ അറസ്റ്റിലായ സന്തോഷിന്റെ ദൃശ്യങ്ങൾ കണ്ട് പെൺകുട്ടികൾ പ്രതിയെ തിരിച്ചറിയുകയായിരുന്നു. ജയിലിലുള്ല സന്തോഷിനെ ഈ കേസിലും കസ്റ്റഡിയിലെടുത്ത് തെളിവെടുക്കും.
Published by:Jayesh Krishnan
First published: