HOME » NEWS » Crime » POLICE SAYS CONTRADICTION IN STATEMENT OF VICTIM DELAYS ARREST IN KARUKACHAL RAPE CASE SAR TV

കോട്ടയം കറുകച്ചാല്‍ പീഡനം; ഇരയുടെ മൊഴിയിലെ വൈരുദ്ധ്യം കൂടുതല്‍ അറസ്റ്റ് വൈകിക്കുന്നുവെന്ന് പോലീസ്

പെണ്‍കുട്ടിയുടെ ബന്ധുവിനു പുറമെ രണ്ട് പേര്‍ക്കെതിരെയാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ പരാതിയുള്ളത്. ഇതില്‍ ബന്ധുവിനെതിരെ അന്വേഷണം നടത്തി അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു.

News18 Malayalam | news18-malayalam
Updated: July 19, 2021, 6:20 PM IST
കോട്ടയം കറുകച്ചാല്‍ പീഡനം; ഇരയുടെ മൊഴിയിലെ വൈരുദ്ധ്യം കൂടുതല്‍ അറസ്റ്റ് വൈകിക്കുന്നുവെന്ന് പോലീസ്
പ്രതീകാത്മക ചിത്രം
  • Share this:
കോട്ടയം കറുകച്ചാലില്‍ പീഡിപ്പിക്കപ്പട്ട 16 കാരിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് പോലീസ്. കേസിലെ രണ്ടു പ്രതികളെ പിടികൂടുന്നതിനെക്കുറിച്ച് അന്വേഷിച്ച ന്യൂസ് 18 ന് പോലീസ് നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യം പറഞ്ഞത്. കേസ് അന്വേഷണം ഇഴയുന്നു എന്ന ആരോപണം ചങ്ങനാശ്ശേരി പോലീസ് തള്ളി കളഞ്ഞു. പോക്സോ കേസില്‍ സൂക്ഷ്മയായി അന്വേഷണം നടത്തി വേണം അറസ്റ്റ് എന്നാണ് പോലീസ് നിലപാട്.

കഴിഞ്ഞയാഴ്ചയാണ് 16 കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന വിവരം പുറത്തുവരുന്നത്. ചൈല്ഡ് ലൈന് ലഭിച്ച പരാതിയില്‍ കറുകച്ചാല്‍ പോലീസ് അന്വേഷണം നടത്തി ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മൊഴി രേഖപ്പെടുത്തിയപ്പോള്‍ നേരത്തെയും മറ്റു പലരും പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. ഇതില്‍ ചങ്ങനാശേരി സ്റ്റേഷന് കീഴില്‍ വരുന്ന സംഭവങ്ങളും ഉള്ളതിനാല്‍ അങ്ങോട്ട് അനേഷണം വ്യാപിപ്പിച്ചു. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ഒരു പ്രമുഖനെ അടക്കം വിളിച്ച് ചോദ്യം ചെയ്‌തെങ്കിലും തുടര്‍നടപടി സ്വീകരിചിട്ടില്ല.

ഉന്നതര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് കേസ് ഇഴഞ്ഞുനീങ്ങുകയാണ് എന്ന് പ്രാദേശികമായി ചര്‍ച്ച ആരംഭിച്ചിരുന്നു. ഈ ആരോപണം അന്വേഷിക്കവേയാണ് പോലീസ് വിശദീകരണം നല്‍കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് ന്യൂസ് 18 നോട് പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴി പരിശോധിച്ചാണ് അന്വേഷണം. പെണ്‍കുട്ടി ചങ്ങനാശ്ശേരി കോടതിയില്‍ ക്രിമിനല്‍ നടപടി 164 ചട്ട പ്രകാരം മൊഴി നല്‍കിയിട്ടുണ്ട്. പോലീസിനും മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ മൊഴികളില്‍ പല വൈരുദ്ധ്യങ്ങളും ഉണ്ട് എന്നാണ് ചങ്ങനാശ്ശേരി പൊലീസ് പറയുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി മാത്രമേ തുടര്‍ നടപടി സാധ്യമാകൂ എന്നും പൊലീസ് അറിയിച്ചു. സംഭവം നടന്ന സ്ഥലം, സാഹചര്യം അടക്കമുള്ള വിഷയങ്ങളില്‍ വൈരുദ്ധ്യം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ആരോപണ വിധേയര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചത് എന്നും പൊലീസ് പറയുന്നു. വൈകാതെ ഈക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ആകും എന്നാണ് പ്രതീക്ഷ എന്നും ചങ്ങനാശ്ശേരി പോലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ ബന്ധുവിനു പുറമെ രണ്ട് പേര്‍ക്കെതിരെയാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ പരാതിയുള്ളത്. ഇതില്‍ ബന്ധുവിനെതിരെ അന്വേഷണം നടത്തി അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു. ബാക്കിയുള്ളവര്‍ക്കെതിരെ നടപടി വൈകുന്നു എന്നത് ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായി. ഇതില്‍ ഒരാള്‍ക്ക് ഉന്നത ബന്ധങ്ങള്‍ ഉള്ളതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നാണ് സൂചന. ഇതിന് എതിരെയാണ് പോലീസിനെതിരേ വിമര്‍ശനം ഉയര്‍ന്നത്. ആദ്യം പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ഈ രണ്ടു പേര്‍ക്കുമെതിരെ പരാമര്‍ശം ഒന്നുമുണ്ടായില്ല. ഏതായാലും വിഷയത്തില്‍ പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി സഹചര്യ തെളിവ് അടക്കം പരിശോധിച്ച് അന്തിമമായ തീരുമാനത്തിലെത്താന്‍ ആണ് പോലീസ് നീക്കം. ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും പരിശോധിച്ച് തുടര്‍ നീക്കം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പോക്‌സോ കേസ് ആയതിനാല്‍ കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ചങ്ങനാശ്ശേരി പോലീസ് വൃത്തങ്ങള്‍ ന്യൂസ് 18 നോട് പറഞ്ഞു.
Published by: Sarath Mohanan
First published: July 19, 2021, 6:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories