• HOME
  • »
  • NEWS
  • »
  • crime
  • »
  • POLICE SAYS FATHER MOLESTED 13 YEAR OLD DAUGHTER IN KANNUR SS TV

കണ്ണൂരിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവം; അന്വേഷണം അച്ഛനിലേക്ക്

പിതാവിനെ ഭയന്നാണ് ബന്ധുവിനെതിരെ മൊഴി നൽകിയത് എന്ന് പെൺകുട്ടി

News18

News18

  • Last Updated :
  • Share this:
കണ്ണൂരിൽ പതിമൂന്നുകാരിയെ പീഡനത്തിനിരയാക്കിയത് പിതാവ് എന്ന് പൊലീസ്. നേരത്തെ ബന്ധുവായ പത്താം ക്ലാസുകാരൻ ആണ് പീഡിപ്പിച്ചത് എന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പെൺകുട്ടിയെ ഗർഭിണിയാക്കിയത് പിതാവാണെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് കുറുമാത്തൂർ സ്വദേശിയായ പതിമൂന്നുകാരി ഗർഭിണിയാണെന്ന് വ്യക്തമായത്. വയറുവേദനയെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമായത്. തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബന്ധുവായ പത്താം ക്ലാസുകാരൻ ആണ് തന്നെ പീഡിപ്പിച്ചതെന്ന പെൺകുട്ടിയുടെ ആദ്യമൊഴിയിൽ വാസ്തവം ഇല്ലെന്ന് പൊലീസ് കണ്ടെത്തി. പിതാവിനെ ഭയന്നാണ് ബന്ധുവിനെതിരെ മൊഴി നൽകിയത് എന്ന് പെൺകുട്ടി വ്യക്തമാക്കി.

Also Read 'അയാള്‍ ഭാര്യയില്‍ തൃപ്തനല്ലെന്നു തോന്നുന്നു'; അശ്ലീല സന്ദേശം അയച്ച വ്യക്തിക്കെതിരെ നടി സാധിക വേണുഗോപാല്‍

പെൺകുട്ടി ആദ്യം നൽകിയ മൊഴിയിൽ പോലീസിന് പൊരുത്തക്കേടുകൾ ബോധ്യപ്പെട്ടിരുന്നു. തുടർന്ന് കൗൺസിലിങ് വിദഗ്ദ്ധരുടെ സഹായത്തോടുകൂടി പോലീസ് പെൺകുട്ടിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു.

വിദേശത്ത് ജോലിചെയ്യുന്ന പിതാവ് നാട്ടിൽ എത്തിയപ്പോഴാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പിന്നീട് ജോലിക്കായി ഇയാൾ വിദേശത്തേക്ക് മടങ്ങുകയും ചെയ്തു. പെൺകുട്ടി പലതവണ പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് പോലീസിൻറെ അനുമാനം. പിതാവിനെ നാട്ടിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്നും പോലീസ് വ്യക്തമാക്കി.
Published by:user_49
First published:
)}