• HOME
  • »
  • NEWS
  • »
  • crime
  • »
  • Rape Case | മലപ്പുറം കാവനൂര്‍ പീഡനം; പെണ്‍കുട്ടിയെ അമ്മയുടെ മുന്‍പില്‍ വച്ച് പീഡിപ്പിച്ചതായി അറിവില്ലെന്ന് പോലീസ്

Rape Case | മലപ്പുറം കാവനൂര്‍ പീഡനം; പെണ്‍കുട്ടിയെ അമ്മയുടെ മുന്‍പില്‍ വച്ച് പീഡിപ്പിച്ചതായി അറിവില്ലെന്ന് പോലീസ്

സർക്കാരിന് ഇവരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ബിജെപി സംരക്ഷിക്കാൻ തയ്യറാണെന്ന് കെ സുരേന്ദ്രന്‍

  • Share this:
മലപ്പുറം കാവനൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് പൊലീസ്. അമ്മയുടെ മുൻപിൽ വച്ച് പീഡിപ്പിച്ചതായി അറിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അരീക്കോട് സി ഐ സി വി ലൈജു മോൻ പറഞ്ഞു. പെണ്‍കുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. അരക്കുതാഴെ തളര്‍ന്ന അമ്മയോടൊപ്പം അടച്ചുറപ്പില്ലാത്ത വീട്ടില്‍ താമസിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന  മുപ്പത്തിമൂന്നുകാരി പീ‍ഡനത്തിന് ഇരയായ സംഭവത്തിൽ കർശന നടപടികൾ തന്നെ ആണ് എടുത്തിട്ടുള്ളത് എന്ന് പോലീസ് പറയുന്നു. പീഡനം നടന്നു എന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആണ് പോലീസ്  നടപടികൾ സ്വീകരിച്ചത്.

പ്രതി ടി.വി.ശിഹാബിനെ അറസ്റ്റ് ചെയ്തു കഴിഞ്ഞു. ജാമ്യം ലഭിക്കാതിരിക്കാൻ വേണ്ട നടപടികൾ ആണ് പോലീസ് എടുക്കുന്നത്. നിലവിൽ പെൺകുട്ടിയും അമ്മയും കഴിയുന്ന  തുവ്വൂരിലെ പ്രതീക്ഷാലയത്തി അന്വേഷണ സംഘം ഇരയുടെ വിശദമായ മൊഴി രേഖപ്പെടുത്തി.ആദ്യം പീഡനം നടന്ന കാര്യവും രണ്ടാമത്തെ സംഭവത്തിന് ശേഷം ആണ്  വെളിപ്പെടുത്തിയത് എന്നും  അമ്മയുടെ മുൻപിൽ വച്ച് പീഡനം നടന്ന കാര്യം പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല എന്നും അന്വേഷണ ഉദ്യോഗസ്ഥനായ അരീക്കോട് സിഐ  സി വി ലൈജു മോൻ  പറഞ്ഞു. " കേസിൽ എല്ലാ നടപടികളും പോലീസ് സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്. ഇരയായ പെൺകുട്ടിക്കും സാക്ഷികൾക്കും മറ്റ് ഭീഷണി ഉള്ളതായി അറിയില്ല. നിലവിൽ ഇവർ സുരക്ഷിതർ ആണ്. അമ്മയുടെ മുൻപിൽ വച്ച് പീഡനം നടന്നതായി ഞങ്ങളോട് വെളിപ്പെടുത്തിയിട്ടില്ല ".

Also Read-Wife arrested | ഫോണ്‍ ചെയ്തു കൊണ്ടിരുന്ന ഭര്‍ത്താവിനെ ഭാര്യ കല്ല് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു; കാരണം' സംശയം'

അമ്മയും പെൺകുട്ടിയും 100% ആരോഗ്യസ്ഥിതിയിൽ ഉള്ളവരല്ല. ഈ പീഡനം നടന്ന സമയത്ത് അമ്മ വീട്ടിൽ ഉണ്ടായിരുന്നു . എന്നാല്‍ അമ്മയുടെ മുൻപിൽ വച്ച് പീഡനം നടന്നതായി ഞങ്ങളോട് പറഞ്ഞിട്ടില്ല. " സി ഐ പറഞ്ഞു. "രണ്ട് തവണ ആണ്  പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചിട്ടുള്ളത്. അതിൽ തന്നെ ആദ്യം പീഡനം നടന്നത് പോലീസ് അറിഞ്ഞത് രണ്ടാമത്തെ സംഭവത്തിന് ശേഷം ആണ്. ഇത്തരത്തിൽ ഒരു സംഭവം നടന്നു എന്ന് അറിഞ്ഞതിന് ശേഷം പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തുക ആയിരുന്നു".

അതേസമയം യുവതിയെയും, അമ്മയെയും സന്ദര്‍ശിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പൊലീസിനെയും സര്‍ക്കാരിനെയും നിശിതമായി വിമര്‍ശിച്ചു. "പറഞ്ഞുകേട്ടതിനേക്കാൾ ആയിരം മടങ്ങു ഭീതിദമാണ് മലപ്പുറം കാവനൂർ പീഡനക്കേസ്സിൽ ഇരയുടെ ദുരവസ്ഥ. മാനസിക ദൗർബല്യമുള്ള ഒരമ്മയുടെ മാനസിക ദൗർബല്ല്യമുള്ള മകളെയാണ് ഇവിടെ ദാരുണമായി പീഡിപ്പിക്കപ്പെട്ടത്. . അതും ഒന്നിലേറെ തവണ. അതും ഉറക്കെ കരയാൻ പോലുമാവാത്ത ആ അമ്മയുടെ കൺമുന്നിൽവെച്ച്. പ്രതി നേരത്തെ കാപ്പ ചുമത്താൻ നിർദ്ദേശിക്കപ്പെട്ട എന്നാൽ ഭരണസ്വാധീനത്താൽ രക്ഷപ്പെട്ട കൊടും കുറ്റവാളി. കേസ്സന്വേഷിക്കുന്ന സർക്കിൾ ഇൻസ്പെക്റ്റർ പ്രതിഷേധിച്ച ബി. ജെ. പി. പ്രവർത്തകരോട് ചോദിച്ചത് ഇതൊക്കെ സാധാരണ സംഭവമല്ലേ നിങ്ങളെന്തിനാണ് ഇത് കുത്തിപ്പൊക്കുന്നതെന്നായിരുന്നു."

Also Read-YouTuber Arrest | മേയാന്‍ വിട്ട പശുവിനെ വെടിവച്ചു കൊന്ന യുട്യൂബര്‍ കറിവെച്ച് പൊലീസ് സ്റ്റേഷനിലും നല്‍കി

അടിയന്തരമായി മുഖ്യമന്ത്രി ഈ കുടുംബത്തെ സന്ദർശിക്കണമെന്നും സര്‍ക്കാരിന് കഴിയില്ലെങ്കില്‍ ഇവരെ സംരക്ഷിക്കാൻ ബിജെപി തയ്യാറാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.  സുരേന്ദ്രൻ ഫേസ്ബുക്കിൽ ഇങ്ങനെ കൂടി കുറിച്ചു
"  മതേതരത്വം ഉയർത്തിപ്പിടിക്കുന്ന പാണക്കാട് തങ്ങൾമാരുള്ള മലപ്പുറം,കുഞ്ഞാലിക്കുട്ടിയുടേയും കെ. ടി. ജലീലിന്റേയും മലപ്പുറം എന്റെ സുഹൃത്ത് പി. ശ്രീരാമകൃഷ്ണന്റേയും അബ്ദുൽ വഹാബിന്റേയും മലപ്പുറം ഇത്രയും മനുഷ്യത്വരഹിതമായ മലപ്പുറമാണോ? ആര്യാടൻ മുഹമ്മദിനും ഷൗക്കത്തിനും ഇത്രയും മനസ്സാക്ഷിയില്ലാത്തവരാനാവാൻ എങ്ങനെ കഴിയുന്നു? ഇതിനിടയിലും ഒരു കാര്യം അങ്ങേയറ്റം സന്തോഷം നൽകുന്നു.

Also Read-Thrissur School of Drama | വിദ്യാര്‍ഥിനിയുടെ പീഡന പരാതി; അറസ്റ്റിലായ അധ്യാപകന്‍ കൈഞരമ്പ് മുറിക്കാന്‍ ശ്രമിച്ചു

ഇരയെ പാർപ്പിച്ചിരിക്കുന്ന ആ അനാഥാലയത്തിലെ കന്യാസ്ത്രീകളായ മാലാഖമാർ നിരാലംബരായ ആ അമ്മയേയും മകളേയും പൊന്നുപോലെ നോക്കുന്നു. കരുതുന്നു. കുളിപ്പിച്ച് കുറിയൊക്കെ തൊടുവിച്ച് ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്ന ആ പൊന്നോമനകളെ സ്നേഹപൂർവ്വം നിർബന്ധിക്കുന്നു. അവർക്കും ഒരെത്തും പിടിയുമില്ല. ഇവരുടെ ഭാവി എന്താവുമെന്ന കാര്യത്തിൽ. ബഹു. പിണറായി വിജയൻ താങ്കളും ഒരച്ഛനാണെന്ന് മറക്കരുത്. താങ്കൾ കയ്യൊഴിഞ്ഞ ഈ അമ്മയേയും മകളേയും ഞങ്ങൾ ഏറ്റെടുക്കും. എന്നാൽ ഈ നീതിനിഷേധത്തെ വെറുതെ വിടുമെന്ന് ആരും കരുതേണ്ട. കാത്തിരുന്നു കാണാം" .
Published by:Jayesh Krishnan
First published: