• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder| മദ്യം കൊടുത്തശേഷം കഴുത്തുഞെരിച്ച് കൊന്നു; ഹോട്ടൽ മുറിയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

Murder| മദ്യം കൊടുത്തശേഷം കഴുത്തുഞെരിച്ച് കൊന്നു; ഹോട്ടൽ മുറിയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

വിവാഹമോചിതയായ രസ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. കോവിഡ് കാലത്ത് വീട്ടില്‍ സ്ഥിരമായി വരാറുള്ള ഗിരിദാസുമായി രസ്മ അടുപ്പമായി. ഇവരെ വിവാഹം കഴിപ്പിക്കാന്‍ ഇരുവരുടെയും വീട്ടുകാര്‍ തീരുമാനിച്ചിരുന്നതായി പറയുന്നു.

രസ്മ, ഗിരിദാസ്

രസ്മ, ഗിരിദാസ്

  • Share this:
    തൃശൂര്‍: ഹോട്ടല്‍ മുറിയില്‍ യുവാവും യുവതിയും മരിച്ച സംഭവത്തില്‍ യുവതിയുടെ മരണം കൊലപാതകമാണെന്ന് (Murder) സ്ഥിരീകരിച്ച് പൊലീസ്. ബന്ധത്തില്‍നിന്ന് പിന്മാറുമോയെന്ന സംശയത്തെത്തുടര്‍ന്ന് മദ്യം കൊടുത്ത് കഴുത്തുഞെരിച്ച് യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാണെന്ന് പൊലീസ് പറഞ്ഞു.

    Also Read- Vijay babu| വിദേശത്ത് ഒളിവിൽ കഴിയുന്ന വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി

    പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസും (39) തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടില്‍ രസ്മയും (31) ആണ് തൃശൂരിലെ ഹോട്ടല്‍ മുറിയില്‍ ബുധനാഴ്ച രാത്രി മരിച്ചത്.

    Also Read-അധ്യാപകരെന്ന വ്യാജേനെ വിദ്യാര്‍ത്ഥികളെ വിളിച്ച് അശ്‌ളീല സംഭാഷണം; പ്രവാസി യുവാവ് അറസ്റ്റിൽ

    വിവാഹമോചിതയായ രസ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. കോവിഡ് കാലത്ത് വീട്ടില്‍ സ്ഥിരമായി വരാറുള്ള ഗിരിദാസുമായി രസ്മ അടുപ്പമായി. ഇവരെ വിവാഹം കഴിപ്പിക്കാന്‍ ഇരുവരുടെയും വീട്ടുകാര്‍ തീരുമാനിച്ചിരുന്നതായി പറയുന്നു. തിരുവനന്തപുരം പട്ടത്തെ ബാറില്‍ ജീവനക്കാരനായ ഗിരിദാസ് അവിവാഹിതനാണ്.

    Also Read- Malappuram | വിദേശത്തു നിന്ന് വന്നയാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഗളി സ്വദേശി മരിച്ചു

    രസ്മയ്ക്ക് ആറ് വയസ്സുള്ള കുട്ടിയുണ്ട്. അമ്മയുടെ സഹോദരിയുടെ വീട്ടില്‍ പോകാനെന്ന് പറഞ്ഞാണ് രസ്മ വീടുവിട്ടിറങ്ങിയത്. കഴിഞ്ഞ 16ന് മുറിയെടുത്ത ഇരുവരും പുറത്ത് പോയിരുന്നു. ബുധനാഴ്ച തിരിച്ചെത്തി.

    Also Read- Thief | ബുള്ളറ്റ് മാത്രം മോഷ്ടിക്കുന്ന കള്ളൻ; നയിച്ചത് ആഢംബരജീവിതം; ഒടുവിൽ കൂട്ടാളിയുമൊത്ത് പിടിയിൽ

    പിന്നീട് മുറിയുടെ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ഈസ്റ്റ് പൊലീസില്‍ അറിയിക്കുകയായിരുന്നു. മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് ഗിരിദാസിനെ കണ്ടെത്തിയത്. രസ്മ കട്ടിലില്‍ മരിച്ചനിലയിലായിരുന്നു.

    ഗിരിദാസിന്റെ ചില കുറിപ്പുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഗിരിദാസിന്റെ സംസ്കാരം പഴതറയിലെ പൊതുശ്മശാനത്തിൽ നടത്തി.

    വീട്ടിൽനിന്ന് ചെമ്മീൻ കറി കഴിച്ച വീട്ടമ്മ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

    വീട്ടിൽ നിന്ന് ചെമ്മീൻ കറി (prawns curry) കഴിച്ച വീട്ടമ്മ ഭക്ഷ്യവിഷബാധയേറ്റ് (food poisoning) മരിച്ചു. കോഴിക്കോട് (kozhikode) നാദാപുരം ചിയ്യൂർ കരിമ്പലം സ്വദേശി സുലൈഹയാണ് (44) മരിച്ചത്.

    വീട്ടിലുണ്ടാക്കിയ ചെമ്മീൻ കറിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്നാണ് സംശയം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. പോസ്റ്റുമോർട്ടം റിപ്പോട്ട് കിട്ടിയതിന് ശേഷമാകും ഭക്ഷ്യബാധയാണോ എന്ന് സ്ഥിരീകരിക്കുക.
    Published by:Rajesh V
    First published: