• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

തെന്മല പീഡനം: പെൺകുട്ടിയുടെ അച്ഛൻ ഉൾപ്പടെയുള്ള കൂട്ടുപ്രതികൾക്കായി പൊലീസ് തെരച്ചിൽ തമിഴ്‌നാട്ടിൽ


Updated: May 17, 2018, 1:24 PM IST
തെന്മല പീഡനം: പെൺകുട്ടിയുടെ അച്ഛൻ ഉൾപ്പടെയുള്ള കൂട്ടുപ്രതികൾക്കായി പൊലീസ് തെരച്ചിൽ തമിഴ്‌നാട്ടിൽ
Representation Image

Updated: May 17, 2018, 1:24 PM IST
കൊല്ലം: തെൻമലയിൽ 15 കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ പെൺകുട്ടിയുടെ അച്ഛൻ ഉൾപെടെയുള്ള കൂട്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. തമിഴ്‌നാട്ടിൽ രണ്ട് വിഭാഗങ്ങളായ് തിരിഞ്ഞാണ് അന്വേഷണം. കഴിഞ്ഞ ദിവസം അറസ്റ്റിലായ പെൺകുട്ടിയുടെ അമ്മയെയും പ്രതിയായ സഞ്ജിവിനെയും കോടതി റിമാൻഡ് ചെയ്തു.

പെൺകുട്ടിയെ കഴിഞ്ഞ മാസം തെൻമലയിൽ എത്തിച്ച ശേഷം അച്ഛന്റെ സുഹൃത്തുക്കളും ബന്ധുവുമായ മൂന്ന് പേർക്കായിരുന്നു കാഴ്ചവെച്ചത്. അമ്മയും, അച്ഛനും തന്നെയായിരുന്നു പീഡനത്തിന് ഒത്താശ ചെയ്തതും. നിലവിൽ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞ കേസിൽ പെൺകുട്ടിയുടെ അമ്മ, അച്ഛന്റെ ബന്ധു സജീവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

അച്ഛനും മറ്റ് പ്രതികൾക്കുമായി പൊലീസ് അന്വേഷണം തമിഴ്‌നാട്ടിലേയ്ക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി പെൺകുട്ടിയെ കുടുംബത്തിന്റെ ഒത്താശയോടെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് മൊഴി. കേസിൽ കൂടുതൽ പ്രതികൾ ഉൾപെടാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. പെൺകുട്ടിയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തിയേക്കും. ഈ മൊഴിയുടെ അടിസ്ഥാനത്തിലാകും കൂടുതൽ പ്രതികളുണ്ടോ എന്ന കാര്യത്തിൽ വ്യക്തത ലഭിക്കുക. തിരുവനന്തപുരത്ത് അമ്മൂമ്മയുടെ സംരക്ഷണത്തിലായിരുന്ന പെൺകുട്ടിയെ സ്കൂൾ അവധിയായപ്പോഴായിരുന്നു അമ്മ വീണ്ടും കൂട്ടികൊണ്ടു വന്ന് പ്രതികൾക്ക് കാഴ്ചവെച്ചത്.
First published: May 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...