നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ബന്ധുവീട്ടിലെ കുളത്തിൽ കുളിക്കാൻ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; നാലുപേർക്കായി തിരച്ചിൽ

    ബന്ധുവീട്ടിലെ കുളത്തിൽ കുളിക്കാൻ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; നാലുപേർക്കായി തിരച്ചിൽ

    ഇന്ന് രാവിലെയോടെയാണ് ബന്ധു വീട്ടിലെ കുളത്തിൽ കുളിക്കാനും അലക്കാനുമായി യുവതി എത്തിയത്. ഈ സമയത്ത് ബന്ധു വീട്ടിൽ ആരും ഉണ്ടായിരുന്നില്ല

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: ബന്ധുവീട്ടിലെ കുളത്തിൽ കുളിക്കാൻ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ(Rape attempt) ശ്രമിച്ചതായി പരാതി. നാലു പേർ ചേർന്നാണ് യുവതിയെ ഉപദ്രവിച്ചത്. പിടിവലിക്കിടെ ഭിത്തിയിൽ തലയിടിച്ച് ബോധം നഷ്ടമായതോടെയാണ് അക്രമികൾ അവിടെ നിന്ന് ഓടിരക്ഷപെട്ടത്. യുവതിയെ തിരുവനന്തപുരം(Thiruvananthapuram) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

      തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തിനടുത്ത് മുത്താന എന്ന സ്ഥലത്താണ് സംഭവം. ഇന്ന് രാവിലെയോടെയാണ് ബന്ധു വീട്ടിലെ കുളത്തിൽ കുളിക്കാനും അലക്കാനുമായി യുവതി എത്തിയത്. ഈ സമയത്ത് ബന്ധു വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. യുവതി ബന്ധു വീട്ടിൽ എത്തിയപ്പോൾ സമീപത്തുള്ള ഒരു വീട് അന്വേഷിച്ച് അപരിചിതനായ ഒരാള്‍ ഇവിടെയെത്തിയിരുന്നു. ഇയാള്‍ മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് നാലുപേർ ഇവിടേക്ക് എത്തി യുവതിയെ ആക്രമിച്ചത്. മാസ്ക്ക് ധരിച്ചിരുന്നതിനാൽ ആരുടെയും മുഖം വ്യക്തമായിരുന്നില്ല.

      യുവതിയുടെ കൈയ്യും കാലും കെട്ടിയിട്ട ശേഷം വായില്‍ ഷാള്‍ തിരുകിയ ശേഷമായിരുന്നു പീഡനശ്രമം. 35 വയസ് തോന്നിപ്പിക്കുന്ന കറുത്ത നിറമുള്ളയാളാണ് തന്നെ ആക്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി. ഇയാൾക്കൊപ്പം മൂന്നു പേർ കൂടി ഉണ്ടായിരുന്നു. എന്നാല്‍ പിടിവലിക്കിടയില്‍ ഭിത്തിയില്‍ തലയിടിച്ച് യുവതിയുടെ ബോധം നഷ്ടമായതോടെ യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

      കുളിക്കാന്‍ പോയ മകള്‍ മടങ്ങിയെത്താന്‍ വൈകിയതോടെ അന്വേഷിച്ച് എത്തിയ അമ്മയാണ് യുവതി അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ യുവതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ പരിശോധനകൾക്കായി യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ഡോക്ടർമാരുടെ കൂടി അനുമതിയോടെ യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

      യുവതിയുടെ അക്രമിച്ചത് പ്രദേശവാസികൾ തന്നെയാകാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. പ്രദേശത്ത് അപരിചിതരായ ആരെങ്കിലും എത്തിയോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്നു മുതൽ പ്രദേശത്തുനിന്ന് കാണാതായവരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയുടെ മൊഴി പ്രകാരം 35 വയസ് തോന്നിപ്പിക്കുന്ന കറുത്ത നിറമുള്ള ആളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

      മിഠായി നൽകാമെന്ന് പറഞ്ഞ് എട്ടു വയസുകാരിയെ പീഡിപ്പിച്ച അറുപതുകാരൻ പിടിയിൽ

      എട്ടു വയസുള്ള പെൺകുട്ടിയെ മിഠായി നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ച അറുപതുകാരൻ പിടിയിൽ കൊല്ലം ജില്ലയിലെ കടയ്ക്കലിലാണ് സംഭവം. കോട്ടുക്കല്‍ സ്വദേശി മണിരാജന്‍ (60) ആണ് അറസ്റ്റിലായത്. എട്ട് വയസുകാരിയെ ആണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.

      Also Read- ഭർത്താവുമായി പിണങ്ങി കഴിഞ്ഞ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; 23കാരൻ പിടിയിൽ

      മിഠായി വാങ്ങി നല്‍കാമെന്ന് പറഞ്ഞായിരുന്നു പീഡനം. കുട്ടിയുടെ നിലവിളികേട്ട് 13 വയസുകാരനായ സഹോദരന്‍ ഓടിയെത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ കടയ്ക്കൽ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

      പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്തിട്ടുണ്ട്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
      Published by:Anuraj GR
      First published:
      )}