കൊച്ചി: റോയി വയലാട്ടിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതിനെ തുടർന്ന് വീട്ടിലും ഹോട്ടലിലും സ്ഥാപനങ്ങളിലും പൊലീസ് പരിശോധന. റോയ് വയലാട്ടിന്റെ കൊച്ചി തോപ്പുംപടിയിലെ വീട്ടിലും സ്ഥാപനങ്ങളിലുമായിരുന്നു പ്രത്യേക സംഘത്തിന്റെ പരിശോധന. റോയ് വയലാട്ട്, കേസിലെ കൂട്ട് പ്രതി സൈജു തങ്കച്ചൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യ ഹർജി സുപ്രീംകോടതിയും തള്ളിയ പശ്ചാത്തലത്തിലാണ് പോലീസ് നീക്കം.
കേസിലെ മറ്റൊരു പ്രതിയായ അഞ്ജലി റിമ ദേവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കോഴിക്കോട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിൽ ആണ് കൊച്ചി പോലീസ് റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്സോ കേസ് എടുത്തത്.
2021 ഒക്ടോബര്‍ 20ന് റോയ് വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വെച്ചാണ് അതിക്രമം ഉണ്ടായതെന്നാണ് പരാതി. രാത്രി പത്ത് മണിക്ക് ഹോട്ടലിലെ പാര്‍ട്ടി ഹാളില്‍ വെച്ച് റോയ് വയലാട്ട് തന്നെയും മകളെയും കടന്നുപിടിച്ചുവെന്നും ഇത് രണ്ടാം പ്രതിയായ സൈജു തങ്കച്ചനും ഇയാളുടെ സുഹൃത്തായ അഞ്ജലി റീമ ദേവും മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് പരാതി. വിവരം പുറത്തുപറഞ്ഞാല്‍ ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് മൂന്ന് പ്രതികളും ഭീഷണിപ്പെടുത്തിയെന്നും എഫ് ഐ ആറിലുണ്ട്.
Also Read-നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസ്; റോയ് വയലാട്ടും സൈജു തങ്കച്ചനും ഒളിവിലെന്ന് പോലീസ്, തെരച്ചില്‍ തുടരുന്നു
ജനുവരി 31നാണ് പ്രതികള്‍ക്കെതിരെ ഫോര്‍ട്ട് കൊച്ചി സ്റ്റേഷനില്‍ യുവതിയും മകളും പരാതി നല്‍കിയത് .ഭയം കൊണ്ടാണ് പരാതി നല്കാൻ വൈകിയതെന്നും ഇവർ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസിപി ബിജി ജോര്‍ജിന്റെ മേല്‍നോട്ടത്തില്‍ മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിനാണ് കേസിന്റെ ചുമതല.
ഫോർട്ട്കൊച്ചി പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം മെട്രോ സ്റ്റേഷൻ സി ഐ അനന്ത ലാലിന് കൈമാറിയിട്ടുണ്ട്. മോഡലുകൾ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണവും ഇദ്ദേഹത്തിനായിരുന്നു. ഹോട്ടൽ കേന്ദ്രീകരിച്ച് മയക്കുമരുന്നും മറ്റ് അനാശാസ്യ പ്രവർത്തികളും നടക്കുന്നതായി ആദ്യ കേസന്വേഷണത്തിൽ പൊലീസിന് സൂചനകൾ ലഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ കേസുമെന്നാണ് പോലീസിന്റെ നിഗമനം.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.