നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഐഫോണ്‍ കള്ളന്റെ ഫോട്ടോയുമായി പൊലീസ്; പ്രതിയെക്കുറിച്ച് വിവരങ്ങള്‍ അന്വേഷിച്ചത് പ്രതിയോട് തന്നെ

  ഐഫോണ്‍ കള്ളന്റെ ഫോട്ടോയുമായി പൊലീസ്; പ്രതിയെക്കുറിച്ച് വിവരങ്ങള്‍ അന്വേഷിച്ചത് പ്രതിയോട് തന്നെ

  എരുമേലി കനകപ്പലത്ത് വീട്ടില്‍ നിന്ന് ഐഫോണും ചാര്‍ജറും മോഷ്ടിച്ചയാളെ തപ്പിയാണ് പൊലീസ് അന്വേഷണം നടത്തിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോട്ടയം: മോഷണക്കേസിലെ പ്രതിയുടെ ഫോട്ടോ പ്രതിയെതന്നെ കാണിച്ച് 'ഇയാളെ അറിയുമോ' എന്ന് പൊലീസിന്റെ ചോദ്യം. ഐഫോണ്‍ മോഷണക്കേസിലെ പ്രതിയെ തപ്പിയിറങ്ങിയ അന്വേഷണ ഉദ്യോഗസ്ഥരാണ് പതിയോട് തന്നെ ഇങ്ങനെ ചോദിച്ചിരിക്കുന്നത്. വളരെ നിഷ്‌കളങ്കമായി 'ആള്‍ പണി നിര്‍ത്തി പോയി' എന്ന് പ്രതിയുടെ മറുപടിയും. എന്നാല്‍ സംശയം തോന്നിയ പോലീസ് വിശദ അന്വേഷണത്തിനൊടുവില്‍ പ്രതിയെ തിരിച്ചറിഞ്ഞ് പൊക്കാനെത്തിയപ്പോഴേക്കും കള്ളന്‍ സ്ഥലം വിട്ടു.

   ഒരു തവണയല്ല പൊലീസ് ഇയാളെ തേടി എത്തിയത്. രണ്ടു തവണ എത്തിയ പൊലീസ് ഉദ്യോഗസ്ഥരോടും 'ഇങ്ങനെ ഒരാള്‍ ഇവിടെ ഇല്ല' എന്ന് പ്രതി തന്നെയാണ് പറഞ്ഞത്. എരുമേലി കനകപ്പലത്ത് വീട്ടില്‍ നിന്ന് ഐഫോണും ചാര്‍ജറും മോഷ്ടിച്ചയാളെ തപ്പിയാണ് പൊലീസ് അന്വേഷണം നടത്തിയത്.

   പ്രതിയെക്കുറിച്ച് വീട്ടടുമ തന്നെയാണ് പൊലീസില്‍ വിവരമറിയിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം നല്‍കിയാരുന്നു പരാതി. പ്രതി എരുമേലി വാഹന സര്‍വീസ് സ്റ്റേഷനിലെ ജീവനക്കാരനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവിടെയെത്തിയ പൊലീസ് പ്രതിയെ തന്നെ പ്രതിയുടെ ചിത്രം കാണിച്ച് 'ഇയാള്‍ ഇവിടെയുണ്ടോ?' എന്ന ചോദ്യം. 'ഇല്ലല്ലോ സാറേ' എന്ന് മറുപടിയും.

   Also Read-അമ്മയും മകനും ഒരുമിച്ചു യാത്രചെയ്തു; കാര്‍ സദാചാര കമ്മറ്റിക്കാര്‍ അടിച്ചു തകര്‍ത്തു

   ചിത്രത്തിലെ അവ്യക്തതയാണ് കള്ളന് രക്ഷയായത്. എന്നാല്‍ സര്‍വീസ് സെന്റര്‍ ഉടമയെ വിളിച്ച് അന്വേഷിച്ചു. സര്‍വീസ് സെന്ററിലെ ജീവനക്കാരന്‍ തന്നെയാണ് പ്രതിയെന്ന് മനസ്സിലാക്കിയ ഉടമ വീണ്ടും പൊലീസിനെ വിവരമറിയിച്ചു. എന്നാല്‍ പൊലീസിന്റെ വരവിന്റെ രീതി കണ്ടതും കള്ളന്‍ മുങ്ങി. മോഷണം പോയ ഫോണ്‍ സര്‍വീസ് സെന്ററില്‍ ഊരിവച്ച ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് കണ്ടെത്തി.
   Published by:Jayesh Krishnan
   First published: