• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിദേശവനിത കൊല്ലപ്പെട്ട കേസിൽ ശാസ്ത്രീയ തെളിവ് ശേഖരിച്ച ശേഷം അറസ്റ്റ്


Updated: May 3, 2018, 8:50 PM IST
വിദേശവനിത കൊല്ലപ്പെട്ട കേസിൽ ശാസ്ത്രീയ തെളിവ് ശേഖരിച്ച ശേഷം അറസ്റ്റ്

Updated: May 3, 2018, 8:50 PM IST
തിരുവനന്തപുരം: വിദേശ വനിതയുടെ കൊലപാതക കേസിൽ അന്വേഷണം നിർണായക ഘട്ടത്തിൽ. പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാവും എന്നാണ് സൂചന. നിലവിൽ കസ്റ്റഡിയിൽ ഉള്ളവരിൽ ചിലർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു എന്നുകണ്ട് എത്തിയിട്ടുണ്ട്. വിദേശവനിത കൊല്ലപ്പെട്ട സ്ഥലത്ത് ഇന്നലെയും വിശദ പരിശോധന നടത്തിയിരുന്നു. പരമാവധി തെളിവുകൾ ശേഖരിച്ച് അറസ്റ്റിലേക്ക് നീങ്ങാൻ ആണ് പൊലീസിന്റെ തീരുമാനം.

കൃത്യമായ സാഹചര്യത്തെളിവുകൾ ഉണ്ടെങ്കിലും പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം അന്വേഷണ സംഘത്തിന് ഇന്ന് ലഭിച്ചേക്കും. വിദേശവനിത ബലാത്സംഗത്തിന് ഇരയായോ എന്നത് പരിശോധനാ ഫലം പുറത്തു വരുന്നതോടെ വ്യക്തമാകും. മൃതദ്ദേഹത്തിന് സമീപത്തു നിന്നു ലഭിച്ച മുടിയിഴകളുടെ പരിശോധനാ ഫലവും പുറത്തു വരേണ്ടതുണ്ട്. കസ്റ്റഡിയിലുള്ളവരിൽ ചിലർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തുവെന്നത് ഇതിനകം സ്ഥിരീകരിച്ചു.

പ്രതികളെ കുറിച്ച് വിവരം നൽകുന്നതിൽ നാട്ടുകാരുടെ നിസ്സഹകരണം അന്വേഷണത്തെ ബാധിക്കുന്നുണ്ട്. മയക്കുമരുന്ന് ലോബിയെ ഭയന്നാണ് പലരും മൗനം പാലിക്കുന്നതെന്നാണ് സൂചന. വിദേശവനിതയെയും യുവാക്കളെയും ഒരുമിച്ച് കണ്ടതായി ചിലർ മൊഴി നൽകിയിട്ടുണ്ട്. കസ്റ്റഡിയിലുണ്ടായിരുന്ന അഞ്ചു പേരിൽ യോഗ പരിശീലകൻ അനിൽ കുമാറിനെ വിട്ടയച്ചു. രണ്ടു ദിവസത്തിനുള്ളിൽ അറസ്റ്റിലേക്ക് കടക്കാമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.
First published: April 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍