നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Drug Seized | മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായ നിയമ വിദ്യാർഥിയുടെ വീട്ടിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്ത് പോലീസ്

  Drug Seized | മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായ നിയമ വിദ്യാർഥിയുടെ വീട്ടിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്ത് പോലീസ്

  എറണാകുളത്ത് കോടികള്‍ വിലമതിക്കുന്ന ഹാഷിഷുമായി മുഹമ്മദ് അസ്ലം  തിങ്കളാഴ്ചയാണ് പിടിയിലായത്.

  • Share this:
  കൊച്ചി: എറണാകുളത്ത് മയക്കുമരുന്ന് കടത്തു കേസിൽ അറസ്റ്റിലായ നിയമവിദ്യാർഥി മുഹമ്മദ് അസ്ലമിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ എംഡിഎംഎയും(MDMA) പിടികൂടി.

  തൃക്കാക്കര പോലീസ് (Police) ആണ് കാക്കനാട്ടെ വീട്ടിൽ നിന്നും എം ഡി എം എ പിടിച്ചെടുത്തത്. 11 ഗ്രാം എംഡിഎംഎ ആണ് വീട്ടിൽ ഉണ്ടായിരുന്നത്.

  എറണാകുളത്ത് കോടികള്‍ വിലമതിക്കുന്ന ഹാഷിഷുമായി മുഹമ്മദ് അസ്ലം  തിങ്കളാഴ്ചയാണ് പിടിയിലായത്.അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ്സില്‍ നടത്തിയ പരിശോധനക്കിടെ ആയിരുന്നു ഇത്.

  ഹാഷിഷ് വാങ്ങാനായി ഇടപ്പളളിയില്‍ എത്തിയ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബംഗളൂരുവില്‍ നിന്ന് എത്തിയ ടൂറിസ്റ്റ് ബസ്സില്‍ ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തികിന്റെ നേതൃത്വത്തിലുളള സംഘം പരിശോധന നടത്തിയത്.

  പ്ലാസ്റ്റിക് ബാഗിൽ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് കണ്ടെത്തിയത്.  വിശാഖപട്ടണത്ത് നിന്ന് എത്തിച്ച രണ്ട് കിലോ ഹാഷിഷ് ഇടപ്പളളിയിലുളള ആള്‍ക്ക് കൈമാറാനാണ് കൊണ്ടുവന്നതെന്ന് പിടിയിലായ മുഹമ്മദ് അസ്ലം പോലീസിന് മൊഴി നല്‍കി.

  Child Abuse| ബന്ധുവായ മൂന്നു വയസ്സുകാരിയെ അറുപതുകാരൻ പീഡിപ്പിച്ചു;വിവരം മറച്ചുവെക്കാൻ ശ്രമിച്ച് കുടുംബം

  ഇതോടെ ഹാഷിഷ് വാങ്ങാനായി ‌ എത്തിയ തൃശൂർ സ്വദേശി സ്പ്രിന്റിനെ പോലീസ് കയ്യോടെ പിടികൂടി.നാലാം വര്‍ഷ നിയമ വിദ്യാര്‍ഥിയായ മുഹമ്മദ് അസ്ലം ലഹരി സംഘത്തിന്റെ കാരിയറായി പ്രവര്‍ത്തിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ലഹരി വസ്തുക്കള്‍ വ്യാപകമായി കൊച്ചിയിലെത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

  Arrest| ആലപ്പുഴ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിലൂടെ കലാപത്തിന് ആഹ്വാനം; കൊല്ലം സ്വദേശി അറസ്റ്റിൽ 
  Published by:Jayashankar AV
  First published:
  )}