HOME /NEWS /Crime / സുരക്ഷാ സംവിധാനങ്ങളെല്ലാം ലംഘിച്ച് ഓൺലൈൻ വഴി വരുത്തിയ 21 കെട്ട് പടക്കം പൊലീസ് പിടികൂടി

സുരക്ഷാ സംവിധാനങ്ങളെല്ലാം ലംഘിച്ച് ഓൺലൈൻ വഴി വരുത്തിയ 21 കെട്ട് പടക്കം പൊലീസ് പിടികൂടി

പടക്കമെത്തിച്ച ലോറി ചെറുവത്തൂർ ഭാഗത്തേക്ക് പോയതായും പൊലീസ് കണ്ടെത്തി.

പടക്കമെത്തിച്ച ലോറി ചെറുവത്തൂർ ഭാഗത്തേക്ക് പോയതായും പൊലീസ് കണ്ടെത്തി.

പടക്കമെത്തിച്ച ലോറി ചെറുവത്തൂർ ഭാഗത്തേക്ക് പോയതായും പൊലീസ് കണ്ടെത്തി.

  • Share this:

    കണ്ണൂർ: സുരക്ഷാ സംവിധാനങ്ങളെല്ലാം ലംഘിച്ച് ഓൺലൈൻ വഴി വരുത്തിച്ച 21 കെട്ട് പടക്കം പൊലീസ് പിടികൂടി. മേൽവിലാസം നോക്കി 21 പേർക്കെതിരെ പൊലീസ് കേസും റജിസ്റ്റർ ചെയ്തു. കണ്ണൂർ പെരുമ്പയിലെ പാഴ്സൽ സർവീസ് ഏജൻസിയിലാണ് 21 കെട്ട് പടക്കം പാഴ്സലായി എത്തിയത്. വിവരം പുറത്തറിഞ്ഞതോടെ വ്യാപാരികളടക്കം പാഴ്സൽ ഏജൻസിക്ക് മുന്നിൽ തടിച്ചു കൂടി. പടക്കമെത്തിച്ച ലോറി ചെറുവത്തൂർ ഭാഗത്തേക്ക് പോയതായും പൊലീസ് കണ്ടെത്തി.

    Also read-തിരുവനന്തപുരത്ത് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചയാൾ പിടിയിൽ

    പടക്ക വ്യാപാരികളുടെ പരാതിയെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി പടക്കം നിറച്ച പെട്ടികൾ സ്റ്റേഷനിലേക്ക് മാറ്റിയതും പടക്കം വരുത്തിച്ചവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതും. പടക്ക കടകൾ പ്രവർത്തിക്കുന്നതിന് അഗ്നി സുരക്ഷാ ലൈസൻസും എക്സ്പ്ലോസീവ് ലൈസൻസും ആവശ്യമാണ്. എന്നാൽ ഇതിനു യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഓൺലൈൻ വഴിയുള്ള പടക്ക വിൽപനയെന്ന് വ്യാപാരികൾ പറയുന്നു.

    First published:

    Tags: ARRESTED, Firecrackers