• HOME
  • »
  • NEWS
  • »
  • crime
  • »
  • മലപ്പുറത്ത് മയക്കു മരുന്ന് വേട്ട തുടർന്ന് പോലീസ്; വേങ്ങരയിൽ പിടികൂടിയത് 780 ഗ്രാം MDMA

മലപ്പുറത്ത് മയക്കു മരുന്ന് വേട്ട തുടർന്ന് പോലീസ്; വേങ്ങരയിൽ പിടികൂടിയത് 780 ഗ്രാം MDMA

മലപ്പുറം ജില്ലയിൽ എം ഡി എം എ ഇത് വരെ പിടിച്ചെടുത്തതിൽ ഏറ്റവും ഉയർന്ന അളവ് ആണിത്

  • Share this:
    മലപ്പുറം: ജില്ലയില്‍  വന്‍ മയക്കുമരുന്ന് വേട്ട. ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് കാറില്‍ കടത്തിയ 780gm എംഡിഎംഎ(MDMA)യുമായി  രണ്ടുപേര്‍ വേങ്ങരയില്‍ പിടിയിലായി.വേങ്ങര സ്വദേശി കളായ പറമ്പത്ത് ഫഹദ് (34), കരിക്കണ്ടിയില്‍ മുഹമ്മദ് അഷറഫ് (34) എന്നിവരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

    സിന്തറ്റിക് മയക്കുമരുന്ന് ഇനത്തില്‍ പെട്ട മെഥിലിന്‍ ഡയോക്സി മെത്ത്ആംഫിറ്റമിന്‍ (MDMA )ആണ് പിടികൂടിയത്. മലപ്പുറം ജില്ലയിൽ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ എംഡിഎംഎ പിടിച്ചെടുക്കൽ ഇതാണ്. ബാംഗ്ലൂര്‍, ഗോവ എന്നിവിടങ്ങളില്‍   നിന്നും  വന്‍തോതില്‍ സിന്തറ്റിക് ഡ്രഗ് ഇനത്തില്‍ പെട്ട  എൽഎസ്ഡി, എംഡിഎംഎ  മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് കടത്തുന്ന   സംഘത്തെകുറിച്ച്  മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന്  രഹസ്യവിവരം ലഭിച്ചിരുന്നു.

    ഈ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച്  മലപ്പുറം  ഡിവൈഎസ്പി പി.എം. പ്രദീപ്, വേങ്ങര സിഐ, മുഹമ്മദ് ഹനീഫ എന്നിവരുടെ  നേതൃത്വത്തിൽ പോലീസ് സംഘം കഴിഞ്ഞ ദിവസം രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ്, മുഹമ്മദ് അഷറഫ് എന്നിവരെ വേങ്ങര കുറ്റാളൂരില്‍ നിന്നും കാറില്‍ ഒളിപ്പിച്ച  780 ഗ്രാം എംഡിഎംഎയുമായി ആണ് അറസ്റ്റ് ചെയ്തത്.

    Also Read-പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനും സംഘവും അറസ്റ്റിൽ

    ബാംഗ്ലൂര്‍, ഗോവ എന്നിവിടങ്ങളില്‍ നിന്ന് പഴയ കാര്‍ വില്‍പനയുടെ മറവിലാണ് സംഘം കേരളത്തിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്തുന്നത്.  മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന്‍റെ നേതൃത്വത്തില്‍  എസ്.ഐ. സി.കെ.നൗഷാദ്, ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡിലെ സി.പി.മുരളീധരന്‍ , പ്രശാന്ത് പയ്യനാട് , എം.മനോജ് കുമാര്‍, എന്‍.ടി.കൃഷ്ണകുമാര്‍, കെ.ദിനേഷ് , കെ.പ്രഭുല്‍, ജിനീഷ്,  വേങ്ങര സ്റ്റേഷനിലെ എ എസ് ഐമാരായ അശോകന്‍, മുജീബ് റഹ്മാന്‍ , സിവിൽ പോലീസ് ഓഫീസർ മാരായ അനീഷ്,വിക്ടര്‍, ആന്‍റണി,എന്നിവരും  സംഘത്തിലുണ്ടായിരുന്നു.

    കഴിഞ്ഞ ദിവസം തിരൂരിൽ മയക്കുമരുന്നുമായി പിടിയിലായത് കവർച്ച കേസിലെ മുഖ്യപ്രതി ആയിരുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്ന് ഉത്പന്നമായ എം.ഡി.എം.എ യും കഞ്ചാവും എത്തിച്ച് തിരൂരിലും സമീപ പ്രദേശങ്ങളിലും വില്പന നടത്തുന്ന കൂട്ടായി സ്വദേശി അസൈനാരെ പുരക്കൽ കൈസ്(30) നെ ആയിരുന്നു തിരൂർ പോലീസ് പിടികൂടിയത്.

    Also Read- ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്താനായി 18-കാരിയായ മകളെ ബലി നൽകാൻ ശ്രമം; പിതാവുൾപ്പെടെ 9 പേർ പിടിയിൽ

    കഴിഞ്ഞ ഡിസംബർ മാസത്തിൽ പുറത്തൂർ സ്വേദശിയെ അക്രമിച്ച് പണവും സ്വർണ്ണാഭരണവും കവർന്ന കേസ്സിൽ പ്രധാനിയായ കൈസ് ഒളിവിൽ കുറഞ്ഞുവരികയായിരുന്നു  പ്രതിയെ ബുധനാഴ്ച രാത്രിയിൽ മയക്കു മരുന്നുൽപന്നവുമായി പിടികൂടുകയായിരുന്നു. കൊലപാതകശ്രമം,ലഹള, സ്ത്രീകൾക്കെതിരെയും വീടുകയറിയുമുള്ള അക്രമം തുടങ്ങി നിരവധി കേസ്സുകളിലുൾപ്പെട്ടയാളാണ് പ്രതി.

    തിരൂർ ഡിവൈഎസ്പി ബെന്നിയുടെ നിർദേശ പ്രകാരം സി.ഐ ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ  ജലീൽ കറുത്തേടത്ത്, എസ് ഐ ഹരിദാസൻ,  സിവിൽ പോലീസ് ഓഫീസർമാരായ ഷീമ, ഉണ്ണിക്കുട്ടൻ, ധനേഷ്, ഷിനു പീറ്റർ,  ശ്രീനാഥ് എന്നിവരുൾപ്പെട്ട അന്വഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രറ്റിന് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

    തീരദേശങ്ങളിൽ കേന്ദ്രീ കരിച്ച് കൂടുതൽ ശക്തമായ നടപടികൾ പോലീസിന്റെ ഭാഗത്ത് നിന്നും തുടർന്നും ഉണ്ടാകുന്നതാണ്. മലപ്പുറം ജില്ലയിൽ മാരക മയക്കു മരുന്നായ എം ഡി എം എയുടെ ഉപയോഗം വർദ്ധിച്ചു വരുന്നു എന്ന് ആണ് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
    Published by:Naseeba TC
    First published: