• HOME
  • »
  • NEWS
  • »
  • crime
  • »
  • മലദ്വാരത്തിൽ ഒളിപ്പിച്ചത് ഒരുകിലോയോളം സ്വർണം; കരിപ്പൂരിൽ 45 ലക്ഷം വിലവരുന്ന സ്വർണം പിടികൂടിയത് മുക്കം സ്വദേശിയിൽ നിന്ന്

മലദ്വാരത്തിൽ ഒളിപ്പിച്ചത് ഒരുകിലോയോളം സ്വർണം; കരിപ്പൂരിൽ 45 ലക്ഷം വിലവരുന്ന സ്വർണം പിടികൂടിയത് മുക്കം സ്വദേശിയിൽ നിന്ന്

സ്വർണം വേർ തിരിച്ച് എടുക്കുമ്പോൾ118 പവനിൽ അധികം തൂക്കം വരും

  • Last Updated :
  • Share this:
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ പൊലീസിന്റെ സ്വർണ വേട്ട തുടരുന്നു. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 995 ഗ്രാം സ്വർണമാണ് പോലീസ് പിടികൂടിയത്. ജിദ്ദയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് മുക്കം സ്വദേശി അബ്ദുൾ ഗഫൂർ (32) ആണ് പിടിയിലായത്.  ക്യാപ്സൂള്‍ രൂപത്തില്‍ 995 ഗ്രാം  സ്വര്‍ണ്ണം മിശ്രിതരൂപത്തില്‍  ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്.

നാല് ക്യാപ്സൂളുകളായാണ് ഇയാള്‍ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് വച്ചത്.  ആഭ്യന്തര വീപണിയില്‍ 45 ലക്ഷം രൂപയിലേറെ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണ മിശ്രിതത്തിന്. ഏകദേശം 118 പവനിൽ അധികം തൂക്കം വരും ഈ സ്വർണത്തിന്.

ചൊവ്വാഴ്ച രാവിലെ 11.15 ന് ജിദ്ദയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് (നമ്പർ 6E 1843) ഗഫൂർ  എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 12.20 ന് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ അബ്ദുൾ ഗഫൂറിനെ  വിമാനത്താവളത്തിലെ എയ്ഡ് പോസ്റ്റിലെ പൊലീസുകാർ കസ്റ്റഡിയിൽ എടുത്തു. മുന്‍കൂട്ടി ലഭിച്ച  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അബ്ദുല്‍ ഗഫൂറിനെ തടഞ്ഞ്  എയ്ഡ് പോസ്റ്റിലേക്ക് കൂട്ടികൊണ്ട് പോയി ചോദ്യം ചെയ്തത്.

Related News- മലദ്വാരത്തിൽ ഒളിപ്പിച്ച് കുഴിമണ്ണ സ്വദേശി കടത്താൻ ശ്രമിച്ചത് ഒരു കിലോയോളം സ്വർണം; കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

ആദ്യഘട്ട ചോദ്യം ചെയ്യലിൽ  അബ്ദുൾ ഗഫൂർ ഒന്നും സമ്മതിച്ചില്ല. തുടർന്ന് ഇയാളുടെ ശരീരവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാൽ സ്വർണം കണ്ടെടുക്കാനായില്ല. ഇതേത്തുടർന്ന് അബ്ദുൾ ഗഫൂറിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. എക്‌സ്‌റേയിൽ ഇയാളുടെ വയറിനുള്ളിൽ സ്വർണം അടങ്ങിയ നാല് കാപ്സ്യൂളുകൾ കണ്ടെത്തി. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടുന്ന  അൻപത്തി എട്ടാം  സ്വർണക്കടത്ത് കേസാണിത്.

Also Read- Gold Smuggling | സ്വർണം മലദ്വാരത്തിൽ വരെ വെച്ച് കടത്തുന്നത് എന്തുകൊണ്ട്?

കഴിഞ്ഞ എട്ടുമാസത്തിനിടെ കരിപ്പൂരില്‍ നിന്ന് കസ്റ്റംസും പോലീസും ചേർന്ന് വൻ സ്വർണ വേട്ട ആണ് നടത്തുന്നത്. കസ്റ്റംസ് പിടികൂടിയത് നൂറ്റി അഞ്ച് കോടിയോളം രൂപയുടെ സ്വര്‍ണം ആണ്. ഇക്കാലയളവില്‍ 25 കോടിയോളം രൂപയുടെ സ്വര്‍ണം പൊലീസും പിടിച്ചെടുത്തു.

Also Read- മലദ്വാരത്തിൽ 101 പവനുമായി കൊടുവള്ളി സ്വദേശി പിടിയിൽ; കരിപ്പൂരിലെത്തിയത് ബഹറിനിൽ നിന്നും

കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് ഈ വര്‍ഷം സ്വര്‍ണക്കടത്ത് കൂടി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എയര്‍ കസ്റ്റംസ് നൽകുന്ന കണക്ക് പ്രകാരം ഈവര്‍ഷം ഇതുവരെ 205 കിലോയോളം കടത്തു സ്വര്‍ണം പിടികൂടി. 105 കോടിയോളം രൂപ വില വരും ഇതിന്. ഓഗസ്റ്റില്‍ മാത്രം 21 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതിന്റ മാത്രം വിപണി വില പതിനൊന്ന് കോടി വരും. എയര്‍ കസ്റ്റംസിനെ കൂടാതെ കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് യൂണിറ്റും, കസ്റ്റംസ് പ്രിവന്റീവ് കൊച്ചി യൂണിറ്റും ഡിആര്‍ഐയും വിമാനത്താവളത്തില്‍ കേസുകള്‍ പിടികൂടാറുണ്ട്.
കസ്റ്റംസിന് പുറമേ പൊലീസും ഈ വര്‍ഷം കടത്തിക്കൊണ്ടുവന്ന കിലോക്കണക്കിന് സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്. എട്ട് മാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് 58 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 45 കിലോയോളം സ്വര്‍ണം കരിപ്പൂര്‍, കൊണ്ടോട്ടി പൊലീസ് പിടികൂടിയിട്ടുണ്ട്. സ്വർണ കടത്തിന് കൂട്ടു നിന്ന കസ്റ്റംസ് സൂപ്രണ്ട് വരെ ഇക്കാലയളവിൽ പോലീസ് പിടിയിലായി.
Published by:Rajesh V
First published: