മലപ്പുറം: നിലമ്പൂരിൽ കോടികളുടെ കുഴൽപ്പണ വേട്ട. ഒരു കേടി മുപ്പത്തി നാലു ലക്ഷം രൂപയുമായി രണ്ട് പേരാണ് പൊലീസിന്റെ പിടിയിലായത്. മലപ്പുറം നിലമ്പൂരില്‍ ഒരു കോടി 34 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേര് പിടിയിലായി. മഞ്ചേരി വള്ളുവമ്പ്രം സ്വദേശികളായ അന്‍വര്‍ ഷഹാദ്, റിയാസ് ബാബു എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് കാറില്‍ കടത്താന്‍ ശ്രമിച്ച ഒന്നരകോടിയോളം രൂപ പിടിച്ചെടുത്തത്. കാറിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച് ബംഗലൂരുവില്‍നിന്നും മഞ്ചേരിയിലേക്ക് പണം കൊണ്ടുവരുകയായിരുന്നു. പണം കൈമാറിയവരെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കുഴല്‍പ്പണം പിടികൂടിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.