• HOME
  • »
  • NEWS
  • »
  • crime
  • »
  • ഇടുക്കിയിൽ വൻ കുഴൽപ്പണ വേട്ട: ഒരു കോടി രണ്ടരലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ

ഇടുക്കിയിൽ വൻ കുഴൽപ്പണ വേട്ട: ഒരു കോടി രണ്ടരലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ

കാറിനുള്ളിൽ പ്ലാറ്റ്ഫോമിനടിയിൽ പ്രത്യേക അറ നിർമ്മിച്ച് ഇതിനുള്ളിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്

  • Last Updated :
  • Share this:
    ഇടുക്കി: കട്ടപ്പനയിൽ വൻ കുഴൽപണ വേട്ട. ഒരു കോടി രണ്ടര ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടു പേർ പിടിയിലായി. മൂവാറ്റുപുഴ സ്വദേശിക്ക് കൈമാറുന്നതിനായാണ് ചെന്നൈയിൽ നിന്ന് കാർ മാർഗം പണം കൊണ്ടുവന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മലപ്പുറം കോട്ടയ്ക്കൽ സ്വദേശി പ്രതിഷ്, മുവാറ്റുപുഴ സ്വദേശി ഷബീർ എന്നിവരാണ് പിടിയിലായത്.

    കട്ടപ്പന ഡി.വൈ.എസ് പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ വാഹന പരിശോധനയിൽ പുളിയൻമല ഹിൽടോപ്പിൽ വച്ച് കാറിൽ ഒളിപ്പിച്ച കടത്താൻ ശ്രമിച്ച ഒരു കോടി രണ്ടര ലക്ഷം രൂപ പിടികൂടിയത്.

    മൂവാറ്റുപുഴ സ്വദേശിയായ നൗഷാദ് എന്നയാൾക്ക് കൈമാറുവാനായാണ് പണം കൊണ്ടുവന്നത്. കാറിനുള്ളിൽ പ്ലാറ്റ്ഫോമിനടിയിൽ പ്രത്യേക അറ നിർമ്മിച്ച് ഇതിനുള്ളിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.

    ആദ്യ പരിശോധനയിൽ അറ കണ്ടെത്തുവാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വാഹനം അടുത്തുള്ള സർവ്വീസ് സ്‌റ്റേഷനിൽ എത്തിച്ച് റാമ്പിൽ കയറ്റി നോക്കിയപ്പോഴാണ് അറ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

    50 കോടിയുടെ മണിച്ചെയിൻ തട്ടിപ്പ്; സംഘത്തലവൻ രതീഷ് ചന്ദ്ര കൊണ്ടോട്ടി പോലീസിൻ്റെ പിടിയിൽ

    മണിചെയിൻ മോഡലിൽ ,കേരളത്തിലെ  വിവിധ ജില്ലകളിലും തമിഴ്നാട്, ബംഗാൾ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലും തട്ടിപ്പ് നടത്തി കോടികൾ തട്ടിയ തട്ടിപ്പു സംഘത്തിൻ്റെ തലവൻ പിടിയിൽ .  പാലക്കാട്  പട്ടാമ്പി തിരുമിറ്റിക്കോട് കള്ളിയത്ത് രതീഷ് എന്ന രതീഷ് ചന്ദ്ര (43) യാണ് പിടിയിലായത്. തട്ടിപ്പ് സംഘത്തിലെ മുഖ്യ കണ്ണി തൃശൂർ തലോർ സ്വദേശി ഊട്ടോളി ബാബു എന്ന മീശ ബാബുവിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.  കോഴിക്കോട് ഫ്ലാറ്റിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച രാത്രി ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

    ജൂൺ 13 ന് കൊണ്ടോട്ടി മുസ്ലീയാരങ്ങാടി സ്വദേശിയുടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ആണ് പോലീസിന് അന്തർ സംസ്ഥാന തട്ടിപ്പു സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്.

    2020 ഒക്ടോബർ 15  ന് ആണ് തൃശ്ശൂരും കോഴിക്കോടും കേന്ദ്രീകരിച്ച് ആർ വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ്   എന്ന സ്ഥാപനം പാലക്കാട് പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയും ബാബുവും ചേർന്ന് തുടങ്ങുന്നത്. മൾട്ടി ലവൽ ബിസിനസ് നടത്തുന്ന ചിലരെ കൂടെ കൂടി തട്ടിപ്പിന് ഇവർ വേഗം കൂട്ടി.

    Also Read- മണി ചെയിൻ മോഡലിൽ കേരളത്തിലും തമിഴ്നാട്ടിലും തട്ടിപ്പ്; 50 കോടി രൂപയോളം തട്ടിപ്പ് നടത്തിയ മീശ ബാബു പിടിയിൽ

    കേരളത്തിലെ എല്ലാ ജില്ലകളിലും എക്സിക്യൂട്ടിവുമാരെ വൻ സാലറികളിൽ നിയമിച്ചു. 11250 രൂപ കമ്പനിയിൽ അടച്ചു ചേരുന്ന ഒരാൾക്ക് 6 മാസം കഴിഞ്ഞ് 2 വർഷത്തിനുള്ളിൽ 10 തവണകളായി 2,70, 000 രൂപ ലഭിക്കും എന്നായിരുന്നു വാഗ്ദാനം. കൂടാതെ ആര്‍ പി ബോണസ് ആയി 81 ലക്ഷം രൂപ കൂടാതെ റഫറൽ കമ്മീഷനായി 20% വും ലഭിക്കും. ഒരാളെ ചേർത്താൽ 2000 രൂപ ഉടനടി അക്കൗണ്ടിൽ എത്തും 100 പേരെ ചേർത്താൽ കമ്പനിയുടെ സ്ഥിരം സ്റ്റാഫും വൻ സാലറിയും. കമ്പനിയുടെ മോഹന വാഗ്ദാനത്തിൽ വീണത് ഗൾഫിൽ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും കുടുംബശ്രീയിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെ 35000 ഓളം പേരാണ്.
    Published by:Anuraj GR
    First published: